കോ​ഴി​ക്കോ​ട് ഹി​റ സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​ലാ​ഫ് സം​ഗ​മം ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള

അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പിന്നിട്ട വഴികൾ ഓർമപ്പെടുത്തി ‘ഈലാഫ്’

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി കേരള വനിത വിഭാഗം മുൻകാല നേതാക്കളുടെ സംഗമം സംഘടിപ്പിച്ചു. ‘ഈലാഫ്’എന്ന പേരിൽ കോഴിക്കോട് ഹിറ സെന്ററിൽ നടത്തിയ സംഗമത്തിൽ മുൻകാല നേതാക്കൾ അനുഭവങ്ങൾ പങ്കുവെച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.

പുതിയ തലമുറയുടെ കഴിവുകളെ പരിപോഷിപ്പിച്ച് അവരെ ചേർത്തുനിർത്തി സമൂഹത്തിനുപകരിക്കുന്ന രീതിയിൽ ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 1994-2024 കാലയളവിലെ വനിതാ വിഭാഗത്തിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിഡിയോ പ്രദർശിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി മുൻകാല നേതാക്കളെയും രക്ഷാധികാരികളെയും ആദരിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ആദ്യകാല രക്ഷാധികാരികളായ മൂസ മൗലവി, ശൈഖ് മുഹമ്മദ്‌ കാരകുന്ന്, മുസ്‌ലിം പേഴ്സനൽ ലോ ബോർഡ്‌ അംഗവും അഖിലേന്ത്യാ സെക്രട്ടറിയുമായ പി. റഹ്മത്തുന്നിസ, ജി.ഐ.ഒ കേരള ജനറൽ സെക്രട്ടറി സുഹാന അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം പ്രസിഡന്റ്‌ പി.ടി.പി സാജിത അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം മുൻ രക്ഷാധികാരിയും ശൂറ അംഗവുമായ എം.ഐ. അബ്ദുൽ അസീസ് സംസാരിച്ചു. കെ.ടി. നസീമ സ്വാഗതവും സുഹൈല ഫർമീസ് നന്ദിയും പറഞ്ഞു. എം.എ. സാഹിറ, റജീന ബീഗം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Jamaat-e-Islami women's wing organized a meeting of former leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.