തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിെൻറ ‘പ്രധാനമന്ത്രി ജന്‍ ഒൗഷധി യോജന’ പ്രകാരം സം സ്ഥാനത്ത് ആരംഭിച്ച ജൻ ഒൗഷധി സ്റ്റോറുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. ആവശ്യത്തിന് മര ുന്നില്ലാത്തതും ഭാരിച്ച നടത്തിപ്പ് ചെലവും ഇൻസെൻറിവ് മാസങ്ങളായി മുടങ്ങിയതും തി രിച്ചടിയായെന്ന് കച്ചവടക്കാർ പറയുന്നു. അവശ്യമരുന്നുകൾ കിട്ടാതായതോടെ രോഗികൾക്ക് മറ്റ് മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ട സാഹചര്യമാണ്.
സാധാരണക്കാർക്ക് കുറഞ്ഞചെലവിൽ ഗുണനിലവാരമുള്ള മരുന്ന് വിതരണംചെയ്യാൻ രാജ്യവ്യാപകമായി ആരംഭിച്ച സ്റ്റോറുകളാണിവ. മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം 2016 ഫെബ്രുവരിയിലാണ് 440ഒാളം ജൻ ഒൗഷധി സ്റ്റോറുകൾ കേരളത്തിലും തുടങ്ങിയത്. വ്യക്തികള്‍ക്ക് പുറമേ 15 സന്നദ്ധ സംഘടനകള്‍ക്കും ഏഴ് സഹകരണ സൊസൈറ്റികള്‍ക്കും കട തുടങ്ങാന്‍ അനുമതി നല്കി. പ്രതിസന്ധി രൂക്ഷമായതോടെ 70ഒാളം എണ്ണം പ്രവർത്തനം അവസാനിപ്പിച്ചു. മരുന്ന് ലഭിക്കാത്തതിനാൽ 30ഒാളം കടകൾ പ്രവർത്തിക്കുന്നില്ല. സാമ്പത്തികബാധ്യത ഏറിയതോടെ 95ഒാളം സ്റ്റോറുകൾ ആറുമാസമായി മരുന്ന് എടുക്കുന്നില്ല.
തുടക്കത്തിൽ മരുന്നുവിതരണ കമ്പനികൾ ഡൽഹിയിൽനിന്ന് കൊച്ചിയിൽ മരുന്ന് എത്തിച്ചാണ് കേരളത്തിൽ വിതരണം ചെയ്തിരുന്നത്. സ്റ്റോക്ക് അവസാനിക്കുന്നതിനനുസരിച്ച് മരുന്ന് കിട്ടാൻ അത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചെന്നും കച്ചവടക്കാർ പറയുന്നു. ഇപ്പോൾ സ്റ്റോക്ക് എടുക്കുന്ന ഒാൺലൈൻ സംവിധാനം വഴി പരിഷ്കരിച്ചിട്ടുണ്ട്. അതും എത്രത്തോളം പ്രായോഗികമാകുമെന്ന് നിശ്ചയമില്ല. പുറത്ത് മെഡിക്കൽ ഷോപ്പുകളിൽ 50 രൂപക്ക് കിട്ടുന്ന മരുന്ന് ജൻ ഒൗഷധി 10 രൂപക്കാണ് ആവശ്യക്കാരന് നൽകുക. തുച്ഛമായ കമീഷനാണ് കടക്കാർക്ക് ലഭിക്കുക. അത് പരിഹരിക്കാനാണ് കേന്ദ്ര സർക്കാർ ഇൻസെൻറിവ് പ്രഖ്യാപിച്ചത്.
എന്നാൽ, ആറ് മാസമായി ഇൻസെൻറിവ് മുടങ്ങിയിരിക്കുകയാണ്. കടവാടക, ഫാർമസിസ്റ്റിനുള്ള ശമ്പളം, വൈദ്യുതി ചാർജ് തുടങ്ങി മാസം 25,000ത്തോളം രൂപ കടക്കാർക്ക് ചെലവുവരും. അത് താങ്ങാവുന്നതിലും അപ്പുറമാണെന്നും വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.