കൊച്ചി: ജനം ടി.വി കൊച്ചി ബ്യൂറോക്ക് നേരെ ആക്രമണം. കൊച്ചിയിലെ ക്ഷേത്രത്തിെൻറ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് വാര്‍ത്ത കൊടുത്തതില്‍ പ്രകോപിതരായവരാണ് ആക്രമണം നടത്തിയത്. ബ്യൂറോ ചീഫ് ശ്രീകാന്തിനെ കൈയേറ്റം ചെയ്യുകയും ഓഫിസിലെ ടി.വി, കാമറ, കസേരകള്‍ എന്നിവയ്ക്ക് കേടുപാട് വരുത്തുകയും ചെയ്തു. സംഭവത്തില്‍ എളമക്കര പൊലീസ് മൂന്നു പേര്‍ക്കെതിരെ കേസെടുത്തു.
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ അഴകിയകാവ് ക്ഷേത്രത്തിെൻറ പുനരുദ്ധാരണം വൈകുന്നുവെന്ന വാർത്തയാണ് ഭാരവാഹികളെ പ്രകോപിപ്പിച്ചത്. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള ചാനൽ ഒാഫിസിൽ ആക്രമണം നടത്തിയവരും സംഘ്പരിവാർ അനുഭാവികളാണെന്നാണ് വിവരം.
സംഭവത്തില്‍ കേരള പത്രപ്രവർത്തക യൂനിയൻ പ്രതിഷേധം രേഖപ്പെടുത്തി. ഭരണഘടന വാഗ്ദാനം നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണം ചെറുക്കാന്‍ ഇതര സമൂഹങ്ങളും തയാറാകണമെന്ന് കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡൻറ് ഡി. ദിലീപും സെക്രട്ടറി സുഗതന് പി. ബാലനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.