കൊച്ചി: ആലുവ ജനസേവ ശിശുഭവനില്‍ കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് സർക്കാർ ഹൈകോടതിയില്‍. ശാരീരിക പീഡനം സംബന്ധിച്ച പരാതിയിൽ ചെങ്ങമനാട്, കുറ്റിപ്പുറം, അയിരൂര്‍, തങ്കമണി സ്റ്റേഷനുകളില്‍ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകളുണ്ട്. പരാതികളിൽ അന്വേഷണം തുടരുന്നതായും സാമൂഹികക്ഷേമ സ്പെഷൽ സെക്രട്ടറി ബിജു പ്രഭാകര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ജനസേവ ശിശുഭവൻ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് ഭാരവാഹികള്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജിക്കാരുടെ ആവശ്യപ്രകാരം ഹരജി പിൻവലിക്കാൻ കോടതി അനുമതി നൽകി.
60 ആണ്‍കുട്ടികളും 44 പെണ്കുട്ടികളുമടക്കം ഇതര സംസ്ഥാനങ്ങളില്‍നിന്ന് 104 പേരാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഇവരില്‍ പലര്‍ക്കും രക്ഷിതാക്കളുണ്ട്. അതിനാല്‍ ഇവരെ പിടിച്ചുെവക്കുന്നത് നിയമവിരുദ്ധമാണ്. ഇതില്‍ 50 കുട്ടികളെ കാണാതായിട്ടുണ്ട്. സ്ഥാപനത്തിന് ബാലനീതി നിയമപ്രകാരമുള്ള രജിസ്ട്രേഷനില്ല. ഇവരുടെ നിയന്ത്രണത്തില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന് കണ്ടെത്തിയതിനാലാണ് സ്ഥാപനത്തിെൻറ നിയന്ത്രണം സര്‍ക്കാര്‍ കലക്ടറെ ഏല്പിച്ചതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
കുട്ടികളെ പുനരധിവസിപ്പിക്കുന്ന കാലയളവായ മൂന്നുമാസത്തേക്ക് മാത്രമാണ് നിയന്ത്രണം ഏറ്റെടുത്തത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ സ്ഥാപനത്തിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെ ജനസേവ ശിശുഭവനിലേക്ക് കൊണ്ടുവരുന്നത് മനുഷ്യക്കടത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. സ്ഥാപനത്തില്‍ കുട്ടികള്‍ ലൈംഗികപീഡനത്തിനും കൊടിയ മര്‍ദനത്തിനും ഇരയായെന്ന മൊഴികൾ സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ സമഗ്ര അന്വേഷണം ആവശ്യമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം, കൂടുതല്‍ വിവരങ്ങളടങ്ങുന്ന പുതിയത് സമര്‍പ്പിക്കാനാണ് ഹരജി പിൻവലിക്കുന്നതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.