Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനസേവയിൽ കുട്ടികൾ...

ജനസേവയിൽ കുട്ടികൾ പീഡനത്തിന്​ ഇരയാ​യെന്ന്​​ സർക്കാർ ഹൈകോടതിയില്‍

text_fields
bookmark_border
ജനസേവയിൽ കുട്ടികൾ പീഡനത്തിന്​ ഇരയാ​യെന്ന്​​ സർക്കാർ ഹൈകോടതിയില്‍
cancel

കൊ​ച്ചി: ആ​ലു​വ ജ​ന​സേ​വ ശി​ശു​ഭ​വ​നി​ല്‍ കു​ട്ടി​ക​ള്‍ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന്​ ഇ​ര​യാ​യെന്ന്​ സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ല്‍. ശാ​രീ​രി​ക പീ​ഡ​നം സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ ചെ​ങ്ങ​മ​നാ​ട്, കു​റ്റി​പ്പു​റം, അ​യി​രൂ​ര്‍, ത​ങ്ക​മ​ണി സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സു​ക​ളു​ണ്ട്. ​പ​രാ​തി​ക​ളി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യും സാ​മൂ​ഹി​ക​ക്ഷേ​മ സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി ബി​ജു പ്ര​ഭാ​ക​ര്‍ സ​മ​ര്‍പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. ജ​ന​സേ​വ ശി​ശു​ഭ​വ​ൻ ഏ​റ്റെ​ടു​ത്ത സ​ര്‍ക്കാ​ര്‍ ന​ട​പ​ടി ചോ​ദ്യം​ചെ​യ്ത് ഭാ​ര​വാ​ഹി​ക​ള്‍ സ​മ​ര്‍പ്പി​ച്ച ഹ​ര​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ഹ​ര​ജി​ക്കാ​രു​ടെ ആ​വ​ശ്യ​​പ്ര​കാ​രം ഹ​ര​ജി പി​ൻ​വ​ലി​ക്കാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി.

60 ആ​ണ്‍കു​ട്ടി​ക​ളും 44 പെ​ണ്‍കു​ട്ടി​ക​ളു​മ​ട​ക്കം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് 104 പേ​രാ​ണ് സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ല്‍ പ​ല​ര്‍ക്കും ര​ക്ഷി​താ​ക്ക​ളു​ണ്ട്. അ​തി​നാ​ല്‍ ഇവരെ പി​ടി​ച്ചു​െ​വ​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഇ​തി​ല്‍ 50 കു​ട്ടി​ക​ളെ കാ​ണാ​താ​യി​ട്ടു​ണ്ട്. സ്ഥാ​പ​ന​ത്തി​ന്​ ബാ​ല​നീ​തി നി​യ​മ​പ്ര​കാ​ര​മു​ള്ള ര​ജി​സ്‌​ട്രേ​ഷ​നില്ല. ഇ​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ കു​ട്ടി​ക​ള്‍ സു​ര​ക്ഷി​ത​ര​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നാ​ലാ​ണ് സ്ഥാ​പ​ന​ത്തി​​​െൻറ നി​യ​ന്ത്ര​ണം സ​ര്‍ക്കാ​ര്‍ ക​ല​ക്ട​റെ ഏ​ല്‍പി​ച്ച​തെ​ന്ന്​ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

കു​ട്ടി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന കാ​ല​യ​ള​വാ​യ മൂ​ന്നു​മാ​സ​ത്തേ​ക്ക് മാ​ത്ര​മാ​ണ് നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​ത്. നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​തി​നാ​ല്‍ സ്ഥാ​പ​ന​ത്തി​നെ​തി​രെ ക്രൈം​ബ്രാ​ഞ്ച്​ കേ​സെ​ടു​ത്തു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ളെ ജ​ന​സേ​വ ശി​ശു​ഭ​വ​നി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത് മ​നു​ഷ്യ​ക്ക​ട​ത്തി​നും അ​നു​ബ​ന്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​മാ​ണ്. സ്ഥാ​പ​ന​ത്തി​ല്‍ കു​ട്ടി​ക​ള്‍ ലൈം​ഗി​ക​പീ​ഡ​ന​ത്തി​നും കൊ​ടി​യ മ​ര്‍ദ​ന​ത്തി​നും ഇ​ര​യാ​യെ​ന്ന മൊ​ഴി​ക​ൾ സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള​ട​ങ്ങു​ന്ന പു​തി​യത്​ സ​മ​ര്‍പ്പി​ക്കാ​നാ​ണ് ഹ​ര​ജി പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്ന്​ അഭിഭാഷകൻ ചൂ​ണ്ടി​ക്കാ​ട്ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtrape casekerala newsmalayalam newsjanaseva
News Summary - Janasevana child rape case-Kerala news
Next Story