ജനതാദൾ പ്രവർത്തകരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസ്; സി.പി.എം നേതാവ് ഉൾപ്പെടെ ആറ് പേരെ വെറുതെ വിട്ടു

പാലക്കാട്: ജനതാദൾ പ്രവർത്തകരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിൽ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഉൾപ്പെടെ ആറുപേരെ വെറുതെ വിട്ടു. വണ്ടിത്താവളം സ്വദേശികളും ജനതാദൾ പ്രവർത്തകരുമായ ശിവദാസ്, കറുപ്പസ്വാമി എന്നിവരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് അതിവേഗ കോടതിയുടെ വിധി.

സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, പ്രവർത്തകരായ അത്തിമണി അനിൽ, കൃഷ്ണൻകുട്ടി, ഷൺമുഖൻ, പാർഥൻ, ഗോകുൽദാസ് എന്നിവരെയാണ് വെറുതെ വിട്ടത്. 2002 ൽ ശിവദാസും, കറുപ്പസ്വാമിയും സഞ്ചരിച്ചിരുന്ന ബൈക്കിൽ ജീപ്പിടിച്ചായിരുന്നു കൊലപാതകം. ആദ്യം അപകട മരണമെന്നാണ് കരുതിയിരുന്നതെങ്കിലും പിന്നീട് അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു.

Tags:    
News Summary - Janata Dal activists killed by jeep; CPM leader let someone go free

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.