തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിലെ ഗുരുവായൂരിലും നാട്ടികയിലും സി.പി.എം വോട്ടുകൾ ബി.ജെ.പിക്ക് മറിച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സി.പി.എം നേതാവ് ഇ.പി. ജയരാജൻ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടത് ഇപ്പോൾ പ്രചരിക്കുന്നതു പോലെ ജയരാജന് ബി.ജെ.പിയിൽ ചേരാനല്ല, മറിച്ച് ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ അടക്കമുള്ള മണ്ഡലങ്ങളിൽ സി.പി.എം-ബി.ജെ.പി ഡീൽ ഉറപ്പിക്കാനാണ്. അത് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, അതൊന്നും യു.ഡി.എഫിന്‍റെ ജയത്തെ ബാധിക്കില്ല. ഒരുപക്ഷേ, ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയേക്കും. യു.ഡി.എഫ് 30,000ത്തിനും 50,000ത്തിനും ഇടക്ക് വോട്ടിന് ജയിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.