തിരുവനന്തപുരം: കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ വടിയും ആയുധങ്ങളുമായാണ് സെക്രട്ടറിയേറ്റിലെത്തിയതെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. ആദ്യം ബി.ജെ.പി നേതാവ് സുരേന്ദ്രനാണ് സംഭവസ്ഥലത്തെത്തിയത്. സുരേന്ദ്രൻ സെക്രട്ടറിയേറ്റിലേക്ക് ചാടിക്കടന്ന് അക്രമം നടത്തി. ബി.ജെ.പിക്ക് പിന്നാലെ കോൺഗ്രസും സെക്രട്ടറിയേറ്റിനുള്ളിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നുവെന്ന് ജയരാജൻ പറഞ്ഞു.
തീപിടിത്തത്തിൽ ഫയലുകളൊന്നും കത്തി നശിച്ചിട്ടില്ല. സ്വർണക്കടത്ത് കേസിൽ എൻ.െഎ.എ ആവശ്യപ്പെട്ട രേഖകൾ നേരത്തെ തന്നെ നൽകിയിരുന്നുവെന്നും ജയരാജൻ പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തും തീപിടിത്തമുണ്ടായി. രാഷ്ട്രപതി ഭവനിലും ഡൽഹിയിലെ നിർണായക കെട്ടിടങ്ങളിലും തീപിടിത്തമുണ്ടായിരുന്നുവെന്നും ജയരാജൻ വ്യക്തമാക്കി. പ്രതിഷേധക്കാർ പൊലീസിനെ അക്രമിച്ചുവെന്നും ജയരാജൻ ആരോപിച്ചു.
തീപിടിത്തത്തിൽ ഉടൻ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.