തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാർ നേതൃത്വം നൽകുന്ന ജെ.ഡി.യുവിന് എൽ.ഡി.എഫ് പ്രവേശനത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും. ജെ.ഡി.യുവിനെ തൽക്കാലം മുന്നണിയിൽ അംഗമാക്കേണ്ടെന്നും അവരുമായി സഹകരണമാകാമെന്നും വെള്ളിയാഴ്ച ചേർന്ന എൽ.ഡി.എഫ് യോഗം തീരുമാനിച്ചു. എന്നാൽ, വീരേന്ദ്രകുമാർ രാജിെവച്ചതിനെ തുടർന്ന് കേരളത്തിൽനിന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് ജെ.ഡി.യുവിന് തന്നെ നൽകാനും എൽ.ഡി.എഫ് തീരുമാനിച്ചു. ഈമാസം 23ന് െതരഞ്ഞെടുപ്പ് നടക്കുന്ന രാജ്യസഭാ സീറ്റിലേക്ക് 12നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനതീയതി. 11ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ജെ.ഡി.യുവിന് യോഗം നിര്‍ദേശംനല്‍കി. ചെങ്ങന്നൂര്‍ ഉപെതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണ്‍വെന്‍ഷന്‍ 20ന് വിളിച്ചുചേര്‍ക്കാനും തീരുമാനമായി.
ഇടത് മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് കാട്ടി വീരേന്ദ്രകുമാറിെൻറ നേതൃത്വത്തിലുള്ള ജെ.ഡി.യു സംഘം കഴിഞ്ഞദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നൽകിയിരുന്നു. അതിെൻറ അടിസ്ഥാനത്തിലാന് എൽ.ഡി.എഫ് യോഗം വിഷയം ചർച്ചചെയ്തത്. എന്നാൽ ജെ.ഡി.യു വീരേന്ദ്രകുമാർ വിഭാഗം പ്രത്യേക പാർട്ടിയല്ലെന്നും ജനതാദൾ എസുമായി അവർ ലയിക്കുന്ന സാഹചര്യം നിലനിൽക്കുന്നതും ചർച്ചയായി. െഎ.എൻ.എൽ പോലെ വർഷങ്ങളായി സഹകരിച്ചുനിൽക്കുന്ന പാർട്ടികൾ ഇപ്പോഴും പുറത്തുനിൽക്കുന്നതും വിഷയമായി. തുടർന്നാണ് ജെ.ഡി.യുവിെൻറ മുന്നണി പ്രവേശന കാര്യത്തിൽ പിന്നീട് തീരുമാനമാകാമെന്ന പൊതുനിലപാടിലേക്ക് മുന്നണി യോഗം എത്തിയത്. മുന്നണിയിൽ അംഗത്വമില്ലെങ്കിലും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ളവയിൽ ജെ.ഡി.യുവുമായി സഹകരണമാകാമെന്നും യോഗം തീരുമാനിച്ചു.
ജെ.ഡി.യുവിെൻറ പക്കലുണ്ടായിരുന്ന രാജ്യസഭാ സീറ്റ് അവർക്കുതന്നെ നൽകാനും പൊതുധാരണയായി. ജനതാദള്‍ സെക്യുലറും ജനതാദള്‍ യു ശരദ്യാദവ് വിഭാഗവും ലയിക്കുന്ന കാര്യം ചര്‍ച്ചചെയ്യുമെന്ന് ജനതാദള്‍ സെക്യുലര്‍ സംസ്ഥാന പ്രസിഡൻറ് കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. രാജ്യസഭാ സീറ്റ് നല്‍കാനുള്ള ഇടതുമുന്നണി തീരുമാനം ജെ.ഡി.യു സ്വാഗതംചെയ്തു. എന്നാൽ ജനതാദൾ പാർട്ടികളുടെ ലയനം സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും എം.പി. വീരേന്ദ്രകുമാർ പ്രതികരിച്ചു. രാജ്യസഭാ സീറ്റിനായി പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ പാര്‍ലമെൻററി ബോര്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2009ലെ പാര്‍ലമെൻറ് െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ജനതാദൾ വീരേന്ദ്രകുമാര്‍ വിഭാഗം ഇടതുമുന്നണി വിട്ട് യു.ഡി.എഫിലെത്തിയത്. അടുത്തിടെ യു.ഡി.എഫുമായി തെറ്റിപ്പിരിഞ്ഞ വീരേന്ദ്രകുമാർ ഒമ്പത് വർഷത്തിന് ശേഷമാണ് വീണ്ടും ഇടതുമുന്നണിയുമായി സഹകരിക്കുന്നത്. ലോക്സഭ െതരഞ്ഞെടുപ്പിന് മുമ്പായി മുന്നണി വിപുലീകരണമുണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.