കോഴിക്കോട്: രാഷ്ട്രീയ അസ്തിത്വം നിലനിർത്താൻ ജനതാദൾ-യു വീരേന്ദ്രകുമാർ വിഭാഗം വഴിതേടുന്നു. ജെ.ഡി.യു പാർട്ടി ചിഹ്നവും പതാകയുമെല്ലാം ബി.ജെ.പി മുന്നണിയിലേക്ക് പോയ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിന് ലഭിച്ചതോടെ തങ്ങൾ തീർത്തും പ്രതിസന്ധിയിലാണെന്ന് വീരേന്ദ്രകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇൗ സാഹചര്യത്തിൽ ശരദ് യാദവ് രൂപവത്കരിക്കുന്ന ദേശീയ പാർട്ടിയോടൊപ്പം നിൽക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ശരദ് യാദവുമായി നേരിൽകണ്ട് കാര്യങ്ങൾ ചർച്ചചെയ്യാൻ പാർട്ടി നേതൃത്വം െഎക്യകണ്ഠ്യേന തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തദിവസംതന്നെ ശരദ് യാദവുമായി പാർട്ടിയുടെ കാര്യങ്ങൾ വിശദമായി ചർച്ച നടത്തി ഇൗ വിഷയത്തിൽ വ്യക്തതയുണ്ടാക്കും. അടുത്തയാഴ്ച നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ചർച്ചയിൽ ഉരുത്തിരിയുന്ന കാര്യങ്ങൾ റിേപ്പാർട്ട് ചെയ്യും. സംസ്ഥാന കൗൺസിൽ യോഗമാണ് അന്തിമ തീരുമാനമെടുക്കുകയെന്നും വീരേന്ദ്രകുമാർ പറഞ്ഞു.
ജെ.ഡി.യു ഒൗദ്യോഗിക നേതൃത്വം ബി.ജെ.പി പാളയത്തിലേക്കു പോയതോടെ ആ സംഘടനയുടെ എം.പിയായി തുടരാൻ തനിക്കാവില്ല. ഇക്കാര്യം നിതീഷിനോടും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ രാജി തീരുമാനത്തിൽ ഒരു മാറ്റവുമില്ലെന്നും വീരേന്ദ്രകുമാർ വ്യക്തമാക്കി. താമസിയാതെ എം.പി സ്ഥാനം രാജിവെക്കും. യു.ഡി.എഫിനെ കൂടി രക്ഷിക്കാനാണ് താൻ രാജിവെക്കുന്നതെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
പുതിയ സാഹചര്യത്തൽ ദേശീയ തലത്തിൽ സോഷ്യലിസ്റ്റ് ആശയക്കാരുടെ കോൺഫെഡറേഷൻ രൂപവത്കരിക്കുകയെന്നത് നല്ല ആശയമാണെങ്കിലും അതിന് ഏറെ പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ വർഗീസ് ജോർജ്, ഷേക് പി. ഹാരിസ്, സുരേന്ദ്രപിള്ള, കെ.പി. മോഹൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.