കോഴിക്കോട്: മുസ്ലിംകളുടെ മൂന്നാമത്തെ വലിയ ആരാധന കേന്ദ്രമായ ബൈത്തുല്‍ മുഖദ്ദസ് നിലകൊള്ളുന്ന ജറൂസലമിനെ ഇസ്രായേലിെൻറ തലസ്ഥാനമായി പ്രഖ്യാപിച്ച് മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമാക്കാനുള്ള അമേരിക്കന്‍ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ശ്രമങ്ങള്‍ തുല്യതയില്ലാത്ത മനുഷ്യാവകാശ ലംഘനവും ആഗോള സമാധാന ശ്രമങ്ങള്‍ക്ക് കനത്ത പ്രഹരവുമാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്. ബൈത്തുല്‍ മുഖദ്ദസ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക തീർഥാടന കേന്ദ്രങ്ങളിലൊന്നാണെന്നും കാന്തപുരം പറഞ്ഞു.
നൂറ്റാണ്ടുകളായി ഫലസ്തീനിെൻറ ഭാഗമാണ് ഈ പള്ളിയും അത് നിലകൊള്ളുന്ന സ്ഥലവും. 1948ല്‍ ഫലസ്തീനിന്റെ വിവിധ ഭാഗങ്ങള്‍ വെട്ടിപ്പിടിച്ച് അവരെ ആട്ടിയോടിച്ച ഇസ്രായേല്‍ ഇപ്പോള്‍ ബൈത്തുല്‍ മുഖദ്ദസ് പിടിച്ചടക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഇസ്ലാമിക സമൂഹം അനുവദിക്കില്ല. ലോകത്ത് മുഴുവന്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ഈ തീരുമാനം മുസ്ലിംകള്ക്ക് ഉണ്ടാക്കുന്ന ഹൃദയ വേദനയുടെ തോതിനെ കാണിക്കുന്നു. ഫലസ്തീനിെൻറ കൂടെ നിന്ന് ചരിത്രപരമായ മാതൃകകള്‍ കാണിച്ച ഇന്ത്യ ആ പാരമ്പര്യത്തില്‍ നിലനിന്ന് ട്രംപിെൻറ നടപടിയെ ചെറുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.