പത്തനംതിട്ട: മുക്കൂട്ടുതറ സ്വദേശിനി ജെസ്ന മരിയം െജയിംസിെൻറ തിരോധാനം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പ്രധാനമന്ത്രിക്ക് നിവേദനം നൽകും.കാഞ്ഞിരപ്പള്ളി മുൻ ബിഷപ് മാർ മാത്യു അറക്കലിെൻറ സാന്നിധ്യത്തിൽ യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആൻറണിക്ക് നിവേദനംകൈമാറി.
അനൂപ് ആൻറണി ഇത് പ്രധാനമന്ത്രിയുടെ പക്കൽ എത്തിക്കും. പരാതിയുടെ പകർപ്പ് ആഭ്യന്തരമന്ത്രി അമിത്ഷാക്കും കൈമാറും. െജസ്ന ജീവിച്ചിരിപ്പുണ്ട് എന്നാണ് പൊലീസ് പറയുന്നത്.
മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതിനാലാണ് പ്രധാനമന്ത്രിക്ക് നിവേദനം നൽകുന്നതെന്ന് െജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് പറഞ്ഞു. കേസന്വേഷണത്തിൽ ദേശീയ അന്വേഷണ ഏജൻസിയുടെ സഹായംകൂടി ലഭ്യമാകുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്.
2018 മാർച്ച് 20നാണ് ദുരൂഹ സാഹചര്യത്തിൽ ജെസ്നയെ കാണാതായത്. കേസന്വേഷണ ചുമതലയുണ്ടായിരുന്ന പത്തനംതിട്ട എസ്.പിയായിരുന്ന കെ.ജി. സൈമണാണ് െജസ്ന ജീവിച്ചിരിപ്പുെണ്ടന്ന് കണ്ടെത്തിയത്. പിടികൂടാനുള്ള പദ്ധതികൾ തയാറാക്കവേയാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്.
അതിനിടെ വിവരം എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി വെളിെപ്പടുത്തിയതോടെ പൊലീസ് കെണ്ടത്തിയ സ്ഥലത്തുനിന്ന് െജസ്ന കടന്നുകളയുകയായിരുന്നു. ജെസ്നയുടെ ഫോണ്‍ രേഖകളും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുമുള്ള അന്വേഷണവുമാണ് ജീവിച്ചിരിക്കുന്നെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.