പയ്യോളി: ഗോൾഡ് പാലസ് ജ്വല്ലറിയുടെ മൂന്ന് ശാഖകൾ കേന്ദ്രീകരിച്ച് നടന്ന സ്വർണ-നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യോളി ശാഖയിൽ ശനിയാഴ്ച പൊലീസ് അന്വേഷണ സംഘം പരിശോധന നടത്തി.
വൈകീട്ട് അഞ്ചോടെ മൂന്ന് മണിക്കൂറോളം നീണ്ട പരിശോധനയിൽ നാലര പവൻ സ്വർണാഭരണങ്ങളും, രണ്ട് കിലോ വെള്ളിയും, 8730 രൂപയും മാത്രമാണ് പൊലീസിന് ലഭിച്ചത്. ഇതില്‍ മില്ലിഗ്രാം തൂക്കത്തിലുള്ള വളരെ ചെറിയ തരം സ്വർണാഭരണങ്ങളാണ് കണ്ടെത്തിയത്. സ്ട്രോങ് റൂം ഉൾപ്പടെ മുഴുവൻ സ്ഥലങ്ങളും പരിശോധിച്ചെങ്കിലും നാമമാത്രമായ സ്വർണമാണ് കണ്ടെടുക്കാൻ കഴിഞ്ഞത്.
ശാഖ നടത്തിപ്പുകാർ സ്ഥാപനം അടച്ചുപൂട്ടി സ്ഥലം വിട്ടതോടൊപ്പം ജ്വല്ലറിയിലെ ആഭരണങ്ങളും എടുത്തു കൊണ്ടുപോയെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായ പ്രതികളിൽ ഒരാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത താക്കോല്‍ ഉപയോഗിച്ചാണ് ജ്വല്ലറി തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.