തിരുവനന്തപുരം: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ കയറി ജീവനക്കാരനെ കബളിപ്പിച്ച് സ്വർണം മോഷ്ടിച്ചെടുത്ത സ്ത്രീയെ പൊലീസ് പിടികൂടിയെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. വട്ടിയൂർക്കാവ് സ്വദേശി ശാന്തിയെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്തത്. മരുതംകുഴി ജങ്ഷനിലുള്ള എ.പി ഫാഷൻ ജ്വല്ലറിയിൽ ഇൗ മാസം എട്ടിനാണ് മോഷണം നടന്നത്.
രാവിലെ 11ന് കടയിൽ എത്തിയ യുവതി, സ്വർണാഭരണങ്ങൾ നോക്കുന്നതിനിടെ ജീവനക്കാരൻ അറിയാതെ ഡിസ്പ്ലേ ട്രേയിൽ നിന്ന് 4.9 ഗ്രാം തൂക്കം വരുന്ന സ്വർണക്കമ്മൽ മോഷ്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. കട അടക്കുന്ന സമയം സ്വർണം തൂക്കി നോക്കിയപ്പോഴാണ് സ്വർണത്തിൽ കുറവ് വന്നത് കടക്കാർ അറിഞ്ഞത്. തുടർന്ന് കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി ദൃശ്യം പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം ഇവരെ അറസ്റ്റ് ചെയ്തത്.
എസ്.ഐ ജയപ്രകാശ്, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ സന്ധ്യാറാണി, സി.പി.ഒ സൈജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.