ഉ​മ​ർ ഫൈ​സി മു​ക്കത്തെ ത​ള്ളി​​ ജി​ഫ്​​രി ത​ങ്ങ​ൾ: ‘സാ​ദി​ഖ​ലി ത​ങ്ങ​ൾ അധ്യക്ഷനായ​ ഖാ​ദി ഫൗ​ണ്ടേ​ഷ​ൻ സ​മ​സ്ത​ക്കെ​തി​ര​ല്ല’

കോഴിക്കോട്: ഖാ​ദി ഫൗ​ണ്ടേ​ഷ​നെ​തി​രാ​യ ഉ​മ​ർ ഫൈ​സി​ മു​ക്കത്തിന്‍റെ വാ​ദ​ങ്ങ​ൾ ത​ള്ളി ​സ​മ​സ്ത ​പ്ര​സി​ഡ​ന്റ്​ ജി​ഫ്​​രി ത​ങ്ങ​ൾ. പാ​ണ​ക്കാ​ട്​ ഖാ​ദി ഫൗ​ണ്ടേ​ഷ​ൻ സ​മ​സ്ത​ക്ക് എ​തി​ര​ല്ലെ​ന്ന്​ ജി​ഫ്​​രി ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​.

‘സാ​ദി​ഖ​ലി ത​ങ്ങ​ൾ ഖാ​ദി​യാ​യ മ​ഹ​ല്ലു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ​ത്. അ​വ​ർ ന​ട​ത്തു​ന്ന സം​വി​ധാ​നം സ​മ​സ്ത​ക്കെ​തി​ര​ല്ല. താ​ൻ കാ​ഞ്ഞ​ങ്ങാ​ട്​ ഖാ​ദി​യാ​ണ്. അ​വി​ടെ​യും അ​തു​പോ​ലു​ള്ള സം​വി​ധാ​ന​മു​ണ്ട്. ഞ​ങ്ങ​ൾ ത​മ്മി​ൽ ഐ​ക്യ​ത്തോ​ടെ​യാ​ണ്​ മു​ന്നോ​ട്ടു ​​പോ​കു​ന്ന​ത്. കു​ടും​ബ​ത്തി​ലു​ണ്ടാ​കു​ന്ന പോ​ലെ ചി​ല പ്ര​ശ്ന​ങ്ങ​ളൊ​ക്കെ ഉ​ണ്ടാ​കും. അ​ത്​ അ​തിന്‍റേ​താ​യ സം​വി​ധാ​ന​ത്തി​ൽ ഞ​ങ്ങ​ൾ പ​റ​ഞ്ഞ്​ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യും’ -സ​മ​സ്ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ്​ യോ​ഗ​ത്തി​നു​ ശേ​ഷം ജി​ഫ്​​രി ത​ങ്ങ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

ഇ​ക്കാ​ല​ത്ത്​ ഐ​ക്യം കാ​ത്തു​സൂ​ക്ഷി​ക്ക​ലാ​ണ്​​ പ്ര​ധാ​ന​മെ​ന്ന്​ സാ​ദി​ഖ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു. പ​ണ്ഡി​ത​ന്മാ​രും നേ​താ​ക്ക​ളും ഒ​രു​മി​ച്ചു ​മു​ന്നോ​ട്ടു​ പോ​കു​മെ​ന്നും സ​മ​സ്ത​യു​ടെ സം​വി​ധാ​ന​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ലാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേസമയം, സമസ്തയുടെ ആശയപരവും സംഘടന, സ്ഥാപന സംബന്ധിയുമായ കാര്യങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. സമസ്തയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യരായ നേതൃത്വം അതിനുണ്ടെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

സംഘടനയെ എങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്ന് അവര്‍ക്കറിയാം. അതിനിടയില്‍ ആരും മേസ്തിരി ചമയാന്‍ വരേണ്ടതില്ല. സമസ്തയും പാണക്കാട് തങ്ങൾ കുടുംബവും എല്ലാ കാലത്തും യോജിച്ചാണ് മുന്നോട്ടു പോയത്. ഇനിയും അതേനില തുടരും. അതിന് വിള്ളല്‍ വീഴ്ത്താന്‍ ആര് ശ്രമിച്ചാലും പരാജയപ്പെടും. സ്വന്തം ചെയ്തികള്‍ മറച്ചുവെക്കാന്‍ ചിലര്‍ നടത്തുന്ന വ്യാജപ്രചാരണങ്ങളില്‍ ആരും വഞ്ചിതരാവരുതെന്ന് യോഗം ആവശ്യപ്പെട്ടു.

Tags:    
News Summary - Jifri Thangal react to Panakkad Sadikali Thangal's Qazi Foundation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.