കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതിഭാഗത്തുനിന്ന് ഏഴു സാക്ഷികളെ വിസ്തരിക്കാൻ കോടതി അനുമതി. ജിഷയുടെ സഹോദരി ദീപ, അയൽവാസി ശാന്തകുമാരി, പ്രതി അമീറുൽ ഇസ്ലാമിനെ കാഞ്ചീപുരത്തുനിന്ന് അറസ്റ്റ് ചെയ്യുേമ്പാൾ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഒാഫിസർ ഹബീബ്, എ.എസ്.െഎ മുഹമ്മദ് അഷ്റഫ്, കുറുപ്പംപടി സ്റ്റേഷനിലെ എസ്.എച്ച്.ഒ സുനിൽകുമാർ, ക്രൈംബ്രാഞ്ച് എസ്.പി പി.എൻ. ഉണ്ണിരാജൻ, ജിഷയുടെ പിതാവ് പാപ്പു എന്നിവരെ വിസ്തരിക്കാനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയത്.
പാപ്പു വ്യാഴാഴ്ച മരിച്ചതിനാൽ മറ്റ് ആറ് സാക്ഷികളെയാവും വിസ്തരിക്കുക. പ്രതിഭാഗം കൈമാറിയ 30 പേരിൽനിന്നാണ് ഏഴു പേരെ വിസ്തരിക്കാൻ അനുമതി നൽകിയത്. പ്രതിഭാഗം നൽകിയ പട്ടികയിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് നേതാക്കളായ വി.എം. സുധീരൻ, പി.പി. തങ്കച്ചൻ, മുൻ എം.എൽ.എ സാജു പോൾ, ഡി.ജി.പി ലോക്നാഥ് െബഹ്റ, എ.ഡി.ജി.പി ബി.സന്ധ്യ, മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ, ഡെപ്യൂട്ടി കമീഷണർ യതീഷ് ചന്ദ്ര, വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ്, പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ തുടങ്ങിയവരടക്കം 23പേരെ വിസ്തരിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.