കൊച്ചി: നിയമ വിദ്യാർഥിനി കൊലചെയ്യപ്പെട്ട സംഭവത്തിൽ, സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസെന്ന നിലയിൽ പ്രോസിക്യൂഷൻ തെളിവുകൾ മതിയായതല്ലെന്നായിരുന്നു ഹൈകോടതിയിൽ ഹരജിക്കാരനായ പ്രതി അമീറുൽ ഇസ്ലാമിന്റെ വാദം. എന്നാൽ, ശാസ്ത്രീയ തെളിവുകളും മൊഴികളും പ്രതി കുറ്റം ചെയ്തെന്ന് ശരിവെക്കുന്നതായി കോടതി നിരീക്ഷിച്ചു.
തനിക്ക് ഇരട്ട സഹോദരനുണ്ടെന്ന് തെളിയിക്കാനോ അന്വേഷണഘട്ടത്തിൽ ശേഖരിച്ച ഡി.എൻ.എ സാമ്പിൾ ശുദ്ധമല്ലെന്ന് തെളിയിക്കാനോ കഴിയാതിരിക്കെ, ഡി.എൻ.എ പരിശോധന ഫലം തെളിവായി അംഗീകരിക്കാവുന്നതാണെന്നും വ്യക്തമാക്കി.
വധശിക്ഷ ശരിവെക്കാൻ ഡിവിഷൻ ബെഞ്ച് പരിഗണിച്ച സാഹചര്യങ്ങൾ:
- സംഭവദിവസം പ്രതി ജോലിക്ക് പോയിട്ടില്ല
- യുവതിയുടെ വീട്ടിൽനിന്ന് നിലവിളി കേട്ടതായി സാക്ഷിമൊഴിയുണ്ട്. വാതിലടയ്ക്കുന്ന ശബ്ദവും കേട്ടു
- ഇതിനു പിന്നാലെ വീട്ടുപരിസരത്തുനിന്ന് പ്രതി പോകുന്നത് മൂന്നാം സാക്ഷി കണ്ടു
- കൊലപാതക വിവരമറിഞ്ഞിട്ടും തൊട്ടടുത്ത് താമസിക്കുന്ന പ്രതി അവിടേക്ക് വന്നില്ല
- പ്രതി അന്നുതന്നെ നാടുവിട്ടു
- തന്റെ സ്ഥിരം സിം കാർഡ് ഉപയോഗം കുറച്ചു; കാഞ്ചിപുരത്തുനിന്ന് മറ്റൊരു കണക്ഷൻ സംഘടിപ്പിച്ചു
- പിടിയിലായ ശേഷം പ്രതി സാങ്കൽപികമായി രണ്ട് സുഹൃത്തുക്കളെയുണ്ടാക്കി അവരാണ് കുറ്റം ചെയ്തതെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചു
- കൊലക്ക് ഉപയോഗിച്ച കത്തി തങ്ങളുടെ മുറിയിലുണ്ടായിരുന്നെന്ന് പ്രതിയുടെ കൂടെ താമസിക്കുന്നയാൾ നൽകിയ മൊഴി
- ഡി.എൻ.എ പരിശോധനയിൽ കണ്ടെത്തിയതടക്കം മറ്റ് ശാസ്ത്രീയ തെളിവുകൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.