കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതിഭാഗത്തുനിന്ന് വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടിക കോടതിക്ക് കൈമാറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് നേതാവ് വി.എം. സുധീരൻ എന്നിവർ അടക്കം 30 പേരുടെ പട്ടികയാണ് പ്രതിഭാഗം അഭിഭാഷകൻ ബി.എ. ആളൂർ വിചാരണ നടക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറിയത്. ഇവരെ വിസ്തരിക്കാൻ അനുമതി നൽകണമോ എന്ന കാര്യത്തിൽ കോടതി വ്യാഴാഴ്ച തീരുമാനമെടുക്കും. കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ, മുൻ എം.എൽ.എ സാജു പോൾ, ഡി.ജി.പി ലോക്നാഥ് െബഹ്റ, എ.ഡി.ജി.പി ബി. സന്ധ്യ, മുൻ ഡി.ജി.പി ടി.പി. സെൻകുമാർ, ഡെപ്യൂട്ടി കമീഷണർ യതീഷ് ചന്ദ്ര, വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ്, പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ തുടങ്ങിയവരാണ് പട്ടികയിലുള്ള മറ്റുപ്രമുഖർ. ജിഷയുടെ പിതാവ് പാപ്പു, സഹോദരി ദീപ തുടങ്ങിയവരും പട്ടികയിലുണ്ട്. ജിഷയുടെ മാതാവ് അടക്കം അഞ്ച് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ ഉത്തരവിടണമെന്ന പ്രതിഭാഗത്തിെൻറ അപേക്ഷ കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.
പ്രതിഭാഗം സാക്ഷികളുടെ വിസ്താരംകൂടി പൂർത്തിയായാൽ അന്തിമവാദം തുടങ്ങും.100 സാക്ഷികളെ കോടതി മുമ്പാകെ പ്രോസിക്യൂഷൻ വിസ്തരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.