ജി​ഷ വ​ധം: പി​താ​വ്​  സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്​

കൊച്ചി: ജിഷ വധക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കെ.വി. പാപ്പു സുപ്രീംകോടതിയെ സമീപിക്കുന്നു. വൻ ചെലവ് വരുമെന്നതിനാൽ ഹൈകോടതിയിലെ ലീഗൽ സർവിസ് കമ്മിറ്റി (നിയമ സഹായ വേദി) മുഖേന ഹരജി സമർപ്പിക്കാനാണ് നീക്കം. ഇതിനുള്ള അപേക്ഷ കഴിഞ്ഞ ദിവസം നിയമ സഹായ വേദിക്ക് പാപ്പു കൈമാറി.സി.ബി.െഎ അന്വേഷണ ആവശ്യം ഉന്നയിച്ച് പാപ്പു നൽകിയ ഹരജി നേരേത്ത ഹൈകോടതി തള്ളിയിരുന്നു. കേസി​െൻറ അന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്നും വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് സർക്കാറിന് നൽകിയ റിപ്പോർട്ടിലുൾപ്പെടെ ഇക്കാര്യം ശരിവെക്കുന്നുണ്ടെന്നും  അപേക്ഷയിൽ പറയുന്നു.

Tags:    
News Summary - jisha murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.