കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാം ഹൈകോടതിയില്‍ ജാമ്യഹരജി നല്‍കി. അന്വേഷണം പൂര്‍ത്തിയാക്കി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി നാലു മാസത്തിലേറെയായിട്ടും വിചാരണ തുടങ്ങാത്ത പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് അമീറുല്‍ ഇസ്ലാമിന്‍െറ ആവശ്യം. അന്വേഷണത്തില്‍ അപാകത ചൂണ്ടിക്കാട്ടി ജിഷയുടെ പിതാവ് കെ.വി. പാപ്പു വിചാരണ കോടതിയിലും ഹൈകോടതിയിലും ഹരജി നല്‍കിയിട്ടുമുണ്ട്. അതിനാല്‍, വിചാരണ നടപടികള്‍ ഇനിയും വൈകുമെന്നും അനാവശ്യമായി ജയിലില്‍ പാര്‍പ്പിക്കുന്നത് അന്യായവും അവകാശ ലംഘനവുമാണെന്നുമാണ് ഹരജിയിലെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.