ജിഷ വധക്കേസ്: വിചാരണ വൈകും 

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിന്‍െറ വിചാരണ നടപടികള്‍ വീണ്ടും മാറ്റി. കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് പിതാവ് പാപ്പു നല്‍കിയ ഹരജി ഹൈകോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസിലെ നടപടികള്‍ വീണ്ടും മാറ്റിയത്. ഡിസംബര്‍ 31നാണ് ഇനി കേസ് പരിഗണിക്കുക. സി.ബി.ഐ അന്വേഷണ ഹരജിയില്‍ തീര്‍പ്പാകാതെ വിചാരണ തുടങ്ങില്ളെന്നാണ് സൂചന. 31ന് വിചാരണയുടെ ഒരു നടപടിയും നടക്കില്ല. 

നവംബര്‍ ആദ്യവാരത്തില്‍ വിചാരണക്കായി സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരുന്നെങ്കിലും പ്രതിഭാഗം കൂടുതല്‍ സമയം ചോദിച്ചതും മറ്റ് ഹരജികളും അന്നത്തെ വിചാരണ നടപടികളെ ബാധിച്ചിരുന്നു. ഇവ തീര്‍പ്പാക്കി വിചാരണ തുടങ്ങാനിരിക്കെയാണ് ഹൈകോടതിയില്‍ പുതിയ ഹരജി വന്നത്. സമന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതിനാല്‍ വിചാരണ ഇനിയും നീളും. 
 
Tags:    
News Summary - jisha murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.