കൊച്ചി: ജിഷ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ഈഘട്ടത്തില്‍ സാധ്യമല്ളെന്ന് സി.ബി.ഐ ഹൈകോടതിയില്‍. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വീണ്ടുമൊരു അന്വേഷണത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. അതിനാല്‍, കേസ് ഏറ്റെടുക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സി.ബി.ഐ അഭിഭാഷകന്‍ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് പിതാവ് കെ.വി. പാപ്പു നല്‍കിയ ഹരജിയിലാണ് സി.ബി.ഐ നിലപാട് അറിയിച്ചത്. സര്‍ക്കാറിന്‍െറ വിശദീകരണം തേടിയ കോടതി ഹരജി ഡിസംബര്‍ ഏഴിന് പരിഗണിക്കാനായി മാറ്റി. തെളിവ് ശേഖരണത്തിലടക്കം ഗൗരവമായ പിഴവുകള്‍ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.