കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാം ഹൈകോടതിയില്‍ ജാമ്യഹരജി നല്‍കി. അന്വേഷണം പൂര്‍ത്തിയാക്കി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി നാലു മാസത്തിലേറെയായിട്ടും വിചാരണ തുടങ്ങാത്ത പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് അമീറുല്‍ ഇസ്ലാമിന്‍െറ ആവശ്യം.
അന്വേഷണത്തില്‍ അപാകത ചൂണ്ടിക്കാട്ടി ജിഷയുടെ പിതാവ് കെ.വി. പാപ്പു വിചാരണ കോടതിയിലും ഹൈകോടതിയിലും ഹരജി നല്‍കിയിട്ടുമുണ്ട്. അതിനാല്‍, വിചാരണ നടപടികള്‍ ഇനിയും വൈകുമെന്നും അനാവശ്യമായി ജയിലില്‍ പാര്‍പ്പിക്കുന്നത് അന്യായവും അവകാശ ലംഘനവുമാണെന്നുമാണ് ഹരജിയിലെ വാദം.
2016 ഏപ്രില്‍ 28ന് വൈകുന്നേരമാണ് നിയമ വിദ്യാര്‍ഥിനിയായ ജിഷയെ പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്.
അസം സ്വദേശിയായ പ്രതി അമീറുല്‍ ഇസ്ലാമിനെ ജൂണില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാസക്തിയോടെ പ്രതി ജിഷയുടെ വീട്ടിലത്തെിയെന്നും എതിര്‍ത്തപ്പോള്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് കണ്ടത്തെിയത്. 2016 സെപ്റ്റംബറിലാണ് പൊലീസ് അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. സെഷന്‍സ് കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് പ്രതി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.