വളയം: പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് വിദ്യാർഥി വളയം പൂവംവയലിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നീതി തേടി കുടുംബം കേന്ദ്രസർക്കാറിനെ സമീപിക്കാനൊരുങ്ങുന്നു. മരണം നടന്ന് ആറുമാസം കഴിഞ്ഞിട്ടും അന്വേഷണം വഴിമുട്ടിനിൽക്കുന്ന അവസ്ഥയിലാണ് തീരുമാനം. കേസിലെ പ്രധാന തെളിവുകൾ അട്ടിമറിക്കപ്പെട്ടതായി കുടുംബത്തിെൻറ പരാതി ഉയർന്നിരുന്നു.
പ്രതികൾക്ക് ജാമ്യം ലഭിക്കുകയും കേസിൽ ചോദ്യംചെയ്യാൻ പോലും പാടില്ലെന്ന കോടതിയുടെ പരാമർശം ഉണ്ടാവുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടു. മരണം സംഭവിച്ച കോളജ് ഹോസ്റ്റലിലെയും ജിഷ്ണുവിന് മർദനമേറ്റെന്ന് കരുതുന്ന കോളജിലെ ഇടിമുറിയിെലയും തെളിവുകൾ തുടച്ചുനീക്കപ്പെട്ടു. ഇവിടന്നുലഭിച്ച കേസിലെ നിർണായക തെളിവാകുമായിരുന്ന രക്തസാമ്പിളുകൾ പോലും ആവശ്യത്തിന് ശേഖരിക്കാതെ പൊലീസ് അലംഭാവം കാണിച്ചു.
കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചതിനെതിരെയും പ്രതികളെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പാടില്ലെന്നുള്ള കോടതി വിധിക്കെതിരെയും ജിഷ്ണുവിെൻറ പിതാവ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. അപ്പീൽ ജൂൈല ആദ്യവാരം പരിഗണിക്കും. കഴിഞ്ഞമാസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജിഷ്ണുവിെൻറ വീട്ടിലെത്തിയിരുന്നു. സി.ബി.ഐ അന്വേഷണം എന്ന കുടുംബത്തിെൻറ ആവശ്യത്തിന് അനുഭാവപൂർണമായ തീരുമാനം ഉടൻ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.