ജിഷ്​ണു കേസ്​: സർക്കാറിന്​ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

ന്യൂഡൽഹി: ജിഷ്​ണു കേസിൽ ​കേരള സർക്കാറിന്​ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ഗൗരവമുള്ള കേസുകൾ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നതെന്ന്​ കോടതി ചോദിച്ചു. കേസി​​െൻറ അന്വേഷണം നടത്താൻ പൊലീസിന്​ താൽപ്പര്യമില്ലേ എന്നും കോടതി ആരാഞ്ഞു. 

കേസ്​ ഡയറി സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന പൊലീസി​​െൻറ ആവശ്യവും കോടതി നിരാകരിച്ചു. ഡയറി നാളെ തന്നെ ഹാജരാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ നേരി​െട്ടത്തണമെന്നും കോടതി നിർദേശിച്ചു. കേസിൽ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ ജിഷ്​ണുവി​​െൻറ അമ്മ മഹിജ സമർപ്പിച്ച ഹരജി പരിഗണിക്കു​േമ്പാഴാണ്​ സുപ്രീംകോടതി സർക്കാറിനെ വിമർശിച്ചത്​.

Tags:    
News Summary - Jishnu case: CBI statemet against government-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.