ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാന്‍ താൽപര്യമില്ലെന്ന് സി.ബി.ഐ ജോയിൻറ് ഡയറക്ടര്‍ സര്‍ക്കാറിനെ അറിയിച്ചതില്‍ നടപടിക്രമം പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ കേന്ദ്ര സര്‍ക്കാർ നിർദേശം എന്താണെന്ന് ബുധനാഴ്ച അറിയിക്കാന്‍ സി.ബി.ഐയോട് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തു.
കേസ് അനാവശ്യമായി നീണ്ടുപോകുന്നതില്‍ ജസ്റ്റിസുമാരായ എന്‍.വി. രമണ, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കേന്ദ്ര സര്‍ക്കാർ നിർദേശം അറിയിക്കാന്‍ വൈകിയാൽ തങ്ങള്‍ക്ക് ഉത്തരവിറക്കേണ്ടിവരുമെന്ന് സി.ബി.ഐക്ക് മുന്നറിയിപ്പ് നൽകി.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജൂണ്‍ 15-ന് വിജ്ഞാപനം ഇറക്കിയിരുന്നുവെന്നും പേഴ്സനല്‍ വകുപ്പിന് അപേക്ഷ അയക്കുകയും രണ്ടു തവണ ഓർമിപ്പിച്ച് കത്തയക്കുകയും ചെയ്തിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിച്ചു. എന്നാൽ കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം അപേക്ഷ നല്‍കാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ആവർത്തിച്ചു ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.