തൃശൂർ: പാമ്പാടി നെഹ്റു കോളജിലെ എൻജിനീയറിങ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തിൽ കേസ് അന്വേഷണ ചുമതല വീണ്ടും കൈമാറി. ചാലക്കുടി ഡിവൈ.എസ്.പി സി.എസ്. ഷാഹുൽ ഹമീദിനാണ് പുതിയ അന്വേഷണ ചുമതല. അന്വേഷണസംഘം മേധാവിയായിരുന്ന ഇരിങ്ങാലക്കുട എ.എസ്.പി കിരൺ നാരായൺ പ്രസവാവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് അന്വേഷണ ചുമതല മാറ്റിയത്.
ഏറെ വിവാദമായ കേസിൽ ജനുവരി 12നാണ് കിരൺ നാരായണിന് ചുമതല നൽകിയത്. സംഭവത്തിന് ഒരു മാസത്തിലേറെ കഴിഞ്ഞാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്. അഞ്ച് മാസം കഴിഞ്ഞ കേസിൽ ഇപ്പോഴും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് ഇപ്പോഴും പൊലീസ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.