ഡി.​ജി.​പി ഓ​ഫി​സി​നു മു​ന്നി​ൽ ജി​ഷ്ണു പ്ര​ണോ​യി​യു​ടെ കു​ടും​ബം നാ​ളെ സ​മ​രം തു​ട​ങ്ങും

നാദാപുരം: പാമ്പാടി നെഹ്‌റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ  മരണത്തിൽ പ്രതികളായവരെ  അറസ്റ്റ് ചെയ്യാത്ത െപാലീസ് നടപടിയിൽ പ്രതിഷേധിച്ച് ബന്ധുക്കൾ നാളെ  ഡി.ജി.പി ഓഫിസിനു  മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങും. ഫോറൻസിക് പരിശോധനയിൽ ജിഷ്ണു പ്രണോയിയുടെ  ഫോൺ സന്ദേശം പൊലീസിന് ലഭ്യമായതോടെ പ്രതികൾ കോളജ് മാനേജ്‌മ​െൻറുതന്നെയാണെന്ന്  അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.  പ്രതികളെ  െപാലീസിന് അറസ്റ്റ് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് മാതാപിതാക്കളും ബന്ധുക്കളും സമരം  തുടങ്ങുന്നത്. 

കേസിൽ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ് ചെയർമാൻ പി. കൃഷ്ണദാസിന് മാത്രമാണ് ഹൈകോടതിയിൽനിന്ന് മുൻ‌കൂർ ജാമ്യം ലഭിച്ചത്. വൈസ് പ്രിൻസിപ്പൽ ശക്തിവേലു, പി.ആർ.ഒ സഞ്ജിത്ത്  വിശ്വനാഥ് ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിൽ കഴിയുകയാണ്. കഴിഞ്ഞ മാസം ബന്ധുക്കൾ ഡി.ജി.പി  ഓഫിസിനു മുന്നിൽ സത്യഗ്രഹം നടത്താൻ തീരുമാനിച്ചെങ്കിലും പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാവുമെന്ന്  െപാലീസ് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരത്തിൽനിന്ന് പിൻവാങ്ങുകയായിരുന്നു. എന്നാൽ, െപാലീസും പ്രതികളെ സംരക്ഷിക്കുന്ന നിലപാടുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് വീണ്ടും സമര  രംഗത്തിറങ്ങാൻ കുടുംബം തീരുമാനിച്ചത്. 
 

Tags:    
News Summary - jishnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.