തൃശൂര്‍: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണുവിെൻറ ദുരൂഹമരണത്തിൽ പ്രതിപ്പട്ടികയിൽ മൂന്നും നാലും സ്ഥാനത്തുള്ള മുൻ വൈസ് പ്രിൻസിപ്പൽ ഡോ. എൻ.കെ. ശക്തിവേലിെൻറയും മുൻ അധ്യാപകൻ സി.പി. പ്രവീണിെൻറയും മുൻകൂർ ജാമ്യാപേക്ഷയിൽ തൃശൂർ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി വെള്ളിയാഴ്ച വിധി പറയും. പ്രതിഭാഗത്തിെൻറയും പ്രോസിക്യൂഷെൻറയും അന്തിമവാദം വ്യാഴാഴ്ച പൂർത്തിയായി. വ്യാഴാഴ്ച ആദ്യ കേസായാണ് ഇത് പരിഗണിച്ചത്.
ബുധനാഴ്ച പ്രോസിക്യൂഷൻ പൂർത്തിയാക്കിയ പ്രാഥമിക വാദെത്ത എതിർത്ത് പ്രതിഭാഗം വാദമുന്നയിച്ചു. ഒരു മണിക്കൂർ നീണ്ട വാദത്തിൽ ജിഷ്ണുവിേൻറത് ആത്മഹത്യ തന്നെയെന്ന് പ്രതിഭാഗം ആവർത്തിച്ചു. എന്നാൽ, അന്തിമ വാദത്തിൽ പ്രതിഭാഗത്തിെൻറ ആരോപണങ്ങളെ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ എതിർത്തു. ശക്തിവേലും പ്രവീണും ഇവര്‍ക്ക് സഹായികളായിനിന്നുവെന്ന പ്രിന്‍സിപ്പലിെൻറ രഹസ്യ മൊഴി പ്രോസിക്യൂഷൻ കോടതിയിൽ വായിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബുവും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. പി.എസ്. ഈശ്വരനും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.