സൈബർ ആക്രമണത്തിൽ കോൺഗ്രസ് മറുപടി പറയണമെന്ന് ​ജോ ജോസഫ്; വ്യക്തിഹത്യയെ അനുകൂലിക്കില്ലെന്ന് ഉമ തോമസ്

കൊച്ചി: തനിക്കെതിരായ സൈബർ ആക്രമണത്തെ സംബന്ധിച്ച് കോൺഗ്രസ് മറുപടി പറയണമെന്ന് തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫ്. എല്ലാ സീമകളും ലംഘിച്ചുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം സൈബർ ആക്രമണത്തിൽ പിടയിലായത് കോൺഗ്രസ് പ്രവർത്തകനാണ്. വിഷയത്തിൽ ഉമ തോമസ് നൽകിയത് പക്വമായ മറുപടി. തൃക്കാക്കരയിൽ നടക്കുന്നത് രാഷ്ട്രീയപോരാട്ടമാണെന്നും ജോ ജോസഫ് പറഞ്ഞു.

ജോ ജോസഫിനെതിരായ വ്യാജ വിഡിയോ കേസിൽ കോൺഗ്രസ് സ്ഥാനാർഥി ഉമ തോമസും പ്രതികരിച്ചു. ഇത്തരം പ്രവൃത്തി ആര് നടത്തിയാലും അംഗീകരിക്കാനാവില്ല. വ്യക്തിഹത്യ അനുവദിക്കാനാവില്ലെന്നും ഉമതോമസ് പറഞ്ഞു.ജോ ജോസഫിന്റെ വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിൽ പാലക്കാട് സ്വദേശിയടക്കം അഞ്ച് പേർ കസ്റ്റഡിയിലുണ്ട്.

വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർ, കമൻറ് ചെയ്തവർ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത്​ അടക്കം നിരവധിയാളുകളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്‍റെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

Tags:    
News Summary - Joe Joseph urges Congress to respond to cyber-attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.