കോഴിക്കോട്: പാലാ ബിഷപ്പിെൻറ വിവാദ പ്രസ്താവനയെ തുടർന്നുണ്ടായ സംഭവവികാസങ്ങൾക്കിടെ, മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം ഇന്ന് കോഴിക്കോട് നടക്കും. വൈകുന്നേരം മൂന്നിന് ഹൈസൺ ഹോട്ടലിൽ നടക്കുന്ന യോഗത്തിൽ പാണക്കാട് സാദിഖലി തങ്ങൾ അധ്യക്ഷത വഹിക്കും. സ്കോളർഷിപ്പും സംവരണവുമായി ബന്ധപ്പെട്ട് നേരെത്ത നടന്ന യോഗങ്ങളുടെ തുടർച്ചയായാണ് യോഗം വിളിച്ചതെങ്കിലും ബിഷപ്പിെൻറ പ്രസ്താവന അടക്കമുള്ള ആനുകാലിക വിഷയങ്ങളും ചർച്ചചെയ്യും.
ബിഷപ്പിെൻറ നർകോട്ടിക് ജിഹാദ് പ്രസ്താവനക്കെതിരെ മുസ്ലിം സമുദായത്തിനകത്ത് കടുത്ത പ്രതിഷേധമാണ് ഉയർന്നത്. തെളിവ് ഉദ്ധരിക്കാതെ നടത്തിയ ആരോപണത്തിനെതിരെ മുഴുവൻ സംഘടനകളും പ്രതിഷേധം പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം കർദിനാൾ മാർ ക്ലിമീസ് ബാവ തിരുവനന്തപുരത്ത് നടത്തിയ സൗഹൃദ ചർച്ചയിൽനിന്ന് പ്രധാന സംഘടനകളെല്ലാം വിട്ടുനിൽക്കുകയും ചെയ്തു. ബിഷപ് വിവാദ പ്രസ്താവന പിൻവലിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്യണമെന്ന നിലപാടാണ് ഭൂരിഭാഗം സംഘടനകളും സ്വീകരിച്ചത്. അതോടൊപ്പം ബിഷപ്പിെൻറ പ്രസ്താവനയോട് സർക്കാർ സ്വീകരിച്ച ഏകപക്ഷീയ നിലപാടിനെതിരെയും സംഘടനകൾക്ക് കടുത്ത അമർഷമുണ്ട്.
ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കോടതി വിധിയോട് സർക്കാറിന്റെ സമീപനം സംബന്ധിച്ച് മുസ്ലിം സംഘടനകൾ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ എന്തു നിലപാട് സ്വീകരിക്കണമെന്നതും യോഗം ചർച്ചചെയ്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.