തൊടുപുഴ: ധാർമികതയുടെ പേരിലാണെങ്കിൽ രാജ്യസഭ മെംബർ സ്ഥാനം മാത്രമല്ല, യു.ഡി.എഫിൽനിന്ന് ജയിച്ച എല്ലാ സീറ്റും ജോസ് കെ. മാണി വിഭാഗം രാജിവെക്കണമെന്ന് കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്.
കെ.എം. മാണിയെ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കാതെ വളഞ്ഞിട്ട് ആക്രമിച്ച സി.പി.എമ്മിനൊപ്പമാണ് ജോസ് പോയത്. അത് മറന്നാണ് പുതിയ നിലപാട്. പാലായിൽ വഞ്ചിച്ചത് ജോസ് കെ. മാണി തന്നെയാണ്.
കെ.എം. മാണിയാണ് ചിഹ്നമെന്ന് പറഞ്ഞത് ജോസ് തന്നെയാണ്. തോറ്റുകഴിഞ്ഞപ്പോഴാണ് ചിഹ്നം കൊടുത്തില്ലെന്ന ആക്ഷേപം ഉയർത്തിയത്. യു.ഡി.എഫിൽനിന്ന് പുറത്താക്കിയതല്ല, സ്വയം പുറത്തുപോയതാണ്. തൊടുപുഴയിൽ കാണാമെന്ന ജോസ് കെ. മാണിയുടെ വെല്ലുവിളി സ്വാഗതം ചെയ്യുന്നു – അദ്ദേഹം തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.