കോട്ടയം: കേരള കോൺഗ്രസ് എമ്മിൻെറ പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്ന തീയതി നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കുമെ ന്ന് ജോസ് .കെ മാണി എം.പി. പാലായിലെ വീട്ടിൽ ഒമ്പത് ജില്ലാ പ്രസിഡൻറുമാരുമായി നടത്തിയ ചർച്ചക്ക് ശേഷം പുറത്തിറങ്ങി യ ജോസ്.കെ മാണി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് പ്രതികരിച്ചു. ഒമ്പത് ജില്ലാ പ്രസിഡൻറുമാർ ജോസ്.കെ മാണിയെ ചെ യർമാൻ സ്ഥാനത്തേക്ക് പിന്തുണ വാഗ്ദാനം ചെയ്തതായാണ് വിവരം.
ചെയർമാൻ സ്ഥാനത്തിെൻറ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന ഉറച്ച നിലപാടിലാണ് മാണി വിഭാഗം. ജോസ് കെ.മാണി ചെയർമാനാകണമെന്നു തന്നെയാണ് അവരുടെ ആവശ്യം. ഇത് അംഗീകരിക്കാനാവില്ലെന്ന് ജോസഫ് പക്ഷവും വാദിക്കുന്നു. ചെയർമാനാകേണ്ടത് പി.ജെ. ജോസഫാണെന്ന് ഈ വിഭാഗത്തിലെ പ്രമുഖനായ മോൻസ് ജോസഫും വ്യക്തമാക്കി. ഒത്തുതീർപ്പെന്ന നിലയിൽ െഡപ്യൂട്ടി ചെയർമാനായ സി.എഫ്. തോമസിനെ ചെയർമാനാക്കണമെന്ന ആവശ്യവും ശക്തമാണ്. ഇക്കാര്യത്തിൽ മാണിവിഭാഗം ഇനിയും മനസ്സ് തുറന്നിട്ടില്ല.
മാണിയുടെ മരണത്തോടെ നിയമപരമായി ചെയർമാെൻറ ചുമതല വഹിക്കേണ്ടത് പി.ജെ. ജോസഫാണെന്ന് മാണിയുടെ വിശ്വസ്തനും മുൻ എം.പിയുമായ ജോയ് എബ്രഹാം പറഞ്ഞതും മാണി പക്ഷത്തിന് തിരിച്ചടിയായി. ഇതേ അഭിപ്രായം ഉള്ളവർ പാർട്ടിയിൽ നിരവധിയുണ്ടെങ്കിലും മികച്ച അവസരത്തിനായി കാത്തിരിക്കുകയാണെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.