കോട്ടയം: പിറവം സ്ഥാനാർഥി സിന്ധുമോൾ ജേക്കബിന്‍റെ സീറ്റ് പേമെന്റ് സീറ്റാണെന്ന ആരോപണം നിഷേധിച്ച് ജോസ് കെ. മാണി. അടിസ്ഥാന രഹിതമായ ആരോപണമാണ് ഉണ്ടായിരിക്കുന്നതെന്നത്. സിന്ധുമോൾ ജേക്കബ് രണ്ടില ചിഹ്നത്തിൽ പിറവത്ത് മത്സരിക്കും. എൽ.ഡി.എഫുമായി ആലോചിച്ച ശേഷമാണ് തങ്ങളുടെ സ്ഥാനാർഥികളെ തീരുമാനിച്ചതെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
കുറ്റ്യാടി മണ്ഡലത്തിലെ തര്‍ക്കം രമ്യമായി പരിഹരിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. സീറ്റ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയതാണ്. പ്രഖ്യാപനങ്ങള്‍ വരുമ്പോള്‍ ചില പ്രതിഷേധങ്ങള്‍ വരും. സി.പി.എം നേതൃത്വുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. സീറ്റില്‍ നിലവില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ സി.പി.എമ്മുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
കുറ്റ്യാടിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയില്ലാത്തതിനാൽ ഇന്നലെ വൈകിട്ട് നൂറുകണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു. കുറ്റ്യാടി സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ചാണ് സി.പി.എം അംഗങ്ങളും പാര്‍ട്ടി അനുഭാവികളും ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചത്. അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥി വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.