തിരുവനന്തപുരം: കെ.എം.മാണി അഴിമതിക്കാരനായിരുന്നുവെന്ന സർക്കാർ അഭിഭാഷകന്റെ പരാമർശവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍റെ മറുപടി തൃപ്തികരമെന്ന് ജോസ് കെ. മാണി. കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിലാണ് ജോസ് ഇക്കാര്യം വ്യക്തമാക്കിയത്.
കോടതിയില്‍ നടന്ന കാര്യങ്ങളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. കെ.എം മാണിയോട് എന്നും അനുകൂല നിലപാടാണ് ഇടത് മുന്നണിക്കുള്ളതെന്നും വിഷയം യു.ഡി.എഫ് നേതാക്കള്‍ മുതലെടുക്കുകയാണെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
സുപ്രീംകോടതിയില്‍ കെ.എം മാണി എന്ന പേര് പരാമര്‍ശിച്ചിട്ടില്ലെന്നും കോടതിയിലെ കാര്യങ്ങള്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നാണ് വിഷയത്തില്‍ എ. വിജയരാഘവന്‍ പ്രതികരിച്ചത്. യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സമരമാണ് നിയമസഭയില്‍ നടന്നത്. ആ നിലയിലാണ് കാര്യങ്ങളെ കാണേണ്ടതെന്നായിരുന്നു വഎ. വിജയരാഘവന്‍റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.