Joseph Mar Gregorios

മതപരിവർത്തനത്തിന് ശ്രമിക്കരുതെന്ന് കതോലിക്ക ബാവ; ‘ആസൂത്രിതമായി മതം വളർത്താൻ ആരും ശ്രമിക്കേണ്ട’

കോഴിക്കോട്: മതപരിവർത്തനത്തിന് ശ്രമിക്കരുതെന്ന് യാ​ക്കോ​ബാ​യ സ​ഭ​യു​ടെ പു​തി​യ കാ​തോ​ലി​ക്ക ബാ​വ ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.​ ഒരാൾ സ്വമേധയാ പരിവർത്തനപ്പെട്ട് ഏത് വിശ്വാസം സ്വീകരിക്കുന്നതും തെറ്റല്ല. സംഘടിതമായും ആസൂത്രിതമായും മതം വളർത്താൻ ആരും ശ്രമിക്കേണ്ടതില്ലെന്നും കതോലിക്ക ബാവ വ്യക്തമാക്കി.

മതബാഹുല്യം, ബഹുസ്വരത, വിശ്വാസത്തിനും ആരാധനക്കുമുള്ള സ്വാതന്ത്ര്യം എന്നിവയാണ് ഇന്ത്യയുടെ രാഷ്ട്രീയ അസ്തിത്വത്തിന്‍റെ കാതൽ. അതൊന്നും നിഷേധിക്കപ്പെടരുത്. ഇതര വിശ്വാസങ്ങളെ ആദരിക്കണം. അവമതിപ്പ് പാടില്ലെന്നും കതോലിക്കബാവ ചൂണ്ടിക്കാട്ടി.

ആർക്ക് വോട്ട് ചെയ്യണമെന്ന് സഭ പറയാറില്ല. നിർണായ ഘട്ടങ്ങളിൽ കിട്ടിയ പിന്തുണ മറക്കരുതെന്ന് പറയാറുണ്ട്. പള്ളികളും സെമിത്തേരികളും നഷ്ടപ്പെടുന്ന കാലത്ത് സർക്കാർ സഹായിച്ചിട്ടുണ്ട്. അതിന് നന്ദിയുണ്ട്. എന്നാൽ, ചിലപ്പോഴൊക്കെ പൊലീസ് ക്രൂരമായി ഇടപെട്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. സർക്കാരുകൾക്ക് പരിമിതിയുണ്ടെന്ന് മനസിലാക്കും.

മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സഭാപ്രശ്നം രമ്യമായി പരിഹരിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തവരാണ്. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി. രാജീവ്, ബിനോയ് വിശ്വം, സുരേഷ് ഗോപി എന്നിവരുമായി വ്യക്തിപരമായ അടുപ്പമുണ്ട്.

യാക്കോബായ സഭയിൽ വിശ്വാസികളുടെ രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്രത്തെ പുരോഹിതന്മാർ ചോദ്യം ചെയ്യാറില്ലെന്നും അങ്ങനെ വഴങ്ങുന്നവരല്ല തങ്ങളുടെ കൂട്ടത്തിലുള്ളവരെന്നും കതോലിക്ക ബാവ മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

യാ​ക്കോ​ബാ​യ സ​ഭ​യു​ടെ പു​തി​യ കാ​തോ​ലി​ക്ക ബാ​വ​യാ​യി ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സ്ഥാ​നാ​രോ​ഹ​ണം ഇന്ന് ന​ട​ക്കും. ല​ബ​നാ​നി​ലെ പാ​ത്രി​യാ​ർ​ക്ക അ​ര​മ​ന​യോ​ട് ചേ​ർ​ന്നു​ള്ള സെ​ന്‍റ്​ മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ത്യ​ൻ ​സ​മ​യം വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് വാ​ഴി​ക്ക​ൽ ച​ട​ങ്ങു​ക​ൾ.

ച​ട​ങ്ങു​ക​ൾ​ക്ക് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നാ​യ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ര​ണ്ടാ​മ​ൻ പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​ഭ​യി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും ഇ​ത​ര സ​ഭ മേ​ല​ധ്യ​ക്ഷ​രും മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും സ​ഹ​കാ​ർ​മി​ക​രാ​വും.

ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ സ​ഭ​യു​ടെ കാ​തോ​ലി​ക്ക ബാ​വ​യാ​യി​രു​ന്ന ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​യു​ടെ വി​യോ​ഗ​ത്തെ തു​ട​ർ​ന്നാ​ണ് പു​തി​യ കാ​തോ​ലി​ക്ക സ്ഥാ​നാ​രോ​ഹ​ണം ന​ട​ക്കു​ന്ന​ത്. 2002ൽ ​സ​ഭ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​പി​ച്ച​തി​നു ​ശേ​ഷം സ​ഭ​യു​ടെ ര​ണ്ടാ​മ​ത്തെ കാ​തോ​ലി​ക്ക വാ​ഴ്ച​യാ​ണി​ത്.

Tags:    
News Summary - Joseph Mar Gregorios react to Conversion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.