ജോസഫ് പുത്തൻപുരക്കൽ

വിവരമില്ലാത്ത ചിലർ മൈക്കിന്‍റെ ശബ്ദം കൂടിയാൽ തെറി വിളിക്കും -മുഖ്യമന്ത്രിക്കെതിരെ ഫാദർ ജോസഫ് പുത്തൻപുരക്കൽ

പാലാ: ലൈറ്റും സൗണ്ടും തരുന്നവർ പരിപാടി ഗംഭീരമാക്കാൻ ശ്രമിക്കുന്നു. പക്ഷേ വിവരമില്ലാത്ത ചിലർ മൈക്കിന്‍റെ ശബ്ദം അൽപം കൂടിയാൽ തെറി വിളിക്കുമെന്ന് ഫാദർ ജോസഫ് പുത്തൻപുരക്കൽ. അത് സംസ്കാരമില്ലാത്തതിന്‍റെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ ലൈറ്റ് ആൻഡ് സൗണ്ട്സ് അസോസിയേഷൻ യോഗത്തിലാണ് ജോസഫ് പുത്തൻപുരക്കൽ വിമർശനം ഉന്നയിച്ചത്.

ലൈറ്റും സൗണ്ടും തരുന്നവർ പരിപാടി ഭംഗിയാക്കാൻ ശ്രദ്ധിക്കും. വിമരമില്ലാത്ത ചില ആൾക്കാർ ഉണ്ട്, അൽപം മൈക്ക് മൂളിയാൽ അവരെ തെറിവിളിക്കുക. അത് സംസ്കാരമില്ലാത്തതാണ്. അത് മുഖ്യമന്ത്രിയാണെങ്കിലും ആരാണെങ്കിലും. അത് അന്തസില്ലായ്മയും വളർന്നുവന്ന പശ്ചാത്തലവുമാണ്. പാർട്ടി സെക്രട്ടറി ക്ഷോഭിച്ചതും മുഖ്യമന്ത്രി ക്ഷോഭിച്ചതും... -അദ്ദേഹം പറഞ്ഞു.

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ അ​നു​സ്മ​ര​ണ​യോ​ഗ​ത്തി​നി​ടെ മു​ഖ്യ​മ​ന്ത്രി സം​സാ​രി​ക്കു​മ്പോ​ൾ 15 സെ​ക്ക​ന്‍ഡ്​ മൈ​ക്കി​ൽ​നി​ന്ന് മു​ഴ​ക്കം കേട്ടതിന് പൊലീസ് കേസെടുത്തിരുന്നു. സംഭവം വിവാദമാകുകയും ഏറെ പരിഹാസത്തിനും പ്രതിഷേധത്തിനും വഴിവെക്കുകയും ചെയ്തതോടെ കേസ് അവസാനിപ്പിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത മൈ​ക്കും ആം​പ്ലി​ഫ​യ​റും കേ​ബി​ളു​ക​ളും തിരികെ നൽകുകയും ചെയ്തിരുന്നു.

ജനകീയ പ്രതിരോധ യാത്രക്ക് തൃശൂർ ജില്ലയിലെ മാളയിൽ നൽകിയ സ്വീകരണത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രസംഗിക്കവെ മൈക്ക് ഓപ്പറേറ്ററോട് കയർത്തതും വാർത്തയായിരുന്നു. എം.വി. ഗോവിന്ദന്‍റെ പ്രസംഗത്തിന് ശബ്ദം കുറവായത് കാരണം ഓപ്പറേറ്റർ അടുത്തെത്തി മൈക്കിനോട് ചേർന്ന് നിൽക്കാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ, 'പൊയ്ക്കോ, നിന്‍റെ മൈക്കിന്‍റെ തകരാറിന് ഞാനാണോ ഉത്തരവാദി' എന്ന് യുവാവിന് നേരെ കയർത്തു. ജീവനക്കാരനെ ഇകഴ്ത്തിക്കാട്ടുന്ന രീതിയിൽ, ഈ പണിയൊന്നും ചെയ്യാനറിയാത്തയാളാണെന്ന് സദസിനോട് സംസാരിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Joseph Puthenpurackal against Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.