ജോയ്​സ്​ ജോർജിന്‍റെ രാഹുൽ ഗാന്ധിക്കെതിരെയുള്ള പരാമർശം എം.എം മണിയെ കണ്ടപ്പോഴുള്ള ആവേശം -ജോസഫ്​ വാഴക്കൻ

കോട്ടയം: കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിക്കെതിരെയുള്ള ഇടുക്കി മുൻ എം.പി ജോയ്സ് ജോർജിന്‍റെ പരാമർശം വിവാദമാകുന്നു. ജോയ്സ് ജോർജിന്‍റെ സ്ത്രീവിരുദ്ധ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന്​ കോൺഗ്രസ്​ നേതാവ്​ ജോസഫ്​ വാഴക്കൻ പ്രതികരിച്ചു.

''വേദിയിൽ എം.എം മണിയെ കണ്ടപ്പോൾ ജോയ്സ് ജോർജിനുണ്ടായ ആവേശമായിരിക്കും സി.പി.എമ്മിന്‍റെ സ്ത്രീകളോടുള്ള മനോഭാവം ഇങ്ങനെ വിളിച്ച് പറയാൻ കാരണം. ജോയ്സ് ജോർജ് കേരളത്തോടും സ്ത്രീ സമൂഹത്തോടും മാപ്പ് പറയണം'' -ജോസഫ്​ വാഴക്കൻ പ്രതികരിച്ചു.

എറണാകുളം സെന്‍റ് തെരാസസ് കോളജിലെ പെൺകുട്ടികളുമായി രാഹുൽ സംവദിച്ചതിനെയാണ് ജോയ്സ് ജോർജ് പരിഹസിച്ചത്. വിദ്യാർഥികളെ രാഹുൽ ഐക്കിഡോ പരിശീലിപ്പിച്ചതിനെയാണ് ഇരട്ടയാറിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച എം.എം മണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കവെ മുൻ എം.പി പരിഹസിച്ചത്.

രാഹുൽ ഗാന്ധി പെൺകുട്ടികൾ മാത്രമുള്ള കോളജുകളിലെ പോവുകയുള്ളു. അവിടെ ചെന്ന് വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനും പഠിപ്പിക്കും. പക്ഷെ അങ്ങനെയൊന്നും ചെയ്യരുത്. കാരണം, രാഹുൽ പെണ്ണ് കെട്ടിയിട്ടില്ല -ഇതായിരുന്നു ജോയ്സ് ജോർജിന്‍റെ പരാമർശം. മന്ത്രി എം.എം മണിയുടെ സാന്നിധ്യത്തിലായിരുന്നു സ്ത്രീ വിരുദ്ധ പരാമർശം ജോയ്സ് ജോർജ് നടത്തിയത്.

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.