ജോസിൻെറ അവകാശവാദം തെറ്റ്​; പാലായിൽ എൽ.ഡി.എഫിന്​ ഭൂരിപക്ഷം കുറഞ്ഞുവെന്ന്​ ​മാണി.സി കാപ്പൻ

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലായിൽ എൽ.ഡി.എഫിന്​ ഭൂരിപക്ഷം കുറഞ്ഞുവെന്ന്​ എൻ.സി.പി നേതാവ്​ മാണി.സി കാപ്പൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക്​ കിട്ടിയതിനേക്കാൾ കുറഞ്ഞ ഭൂരിപക്ഷമാണ് ഇത്തവണ​ ലഭിച്ചത്​. ​ജോസ്​.കെ മാണിയുടെ അവകാശവാദം തെറ്റാണെന്നും മാണി.സി കാപ്പൻ പറഞ്ഞു.

പാല നിയമസഭാ മണ്ഡലത്തിൽ എൻ.സി.പി തന്നെ മൽസരിക്കും. പാലാ സീറ്റ്​ വിട്ടുകൊടുക്കുന്ന പ്രശ്​നമില്ലെന്നും മാണി.സി കാപ്പൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെയാണ്​ എൻ.സി.പി സഹായിച്ചതെന്ന ആരോപണങ്ങൾ അദ്ദേഹം തള്ളികളഞ്ഞു. എൽ.ഡി.എഫിൽ നിൽക്കുന്നിടത്തോളം അവർക്കൊപ്പം ചേർന്ന്​ പ്രവർത്തിക്കുമെന്നും മാണി.സി കാപ്പൻ അറിയിച്ചു.

ചരിത്രത്തിലാദ്യമായി പാല നഗരസഭ എൽ.ഡി.എഫ്​ ഭരിക്കാൻ ഒരുങ്ങുകയാണ്​. ജോസ്​.കെ മാണിയുടെ കൂടി പിന്തുണയുടെ കരുത്തിലാണ്​ എൽ.ഡി.എഫ്​ പാലായിൽ അധികാരത്തിലെത്തുന്നത്​.

Tags:    
News Summary - Jose's claim is wrong; Mani C Kappan said that the LDF has lost its majority in Pala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.