മാധ്യമപ്രവർത്തകൻ ഡോ. ഐ.വി ബാബു അന്തരിച്ചു

കോഴിക്കോട്: പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. ഐ.വി ബാബു (54) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത് രിയിലായിരുന്നു അന്ത്യം. മഞ്ഞപ്പിത്ത രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 10.30ന് കാലിക്കറ്റ് പ് രസ് ക്ലബിൽ പൊതുദർശനത്തിന് വെക്കും. ഉച്ചകഴിഞ്ഞ് പാനൂരിലെ തറവാട്ടുവീട്ടിലാണ് സംസ്കാരം.

തത്സമയം പത്രം ഡെപ്യൂട്ടി എഡിറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു. ദേശാഭിമാനി വാരിക മുൻ എഡിറ്ററും സി.പി.എം മുൻ സംസ്ഥാന സമിതിയംഗവുമായിരുന്ന ഐ.വി ദാസിന്‍റെ മകനാണ്.

മംഗളം പത്രം ഡെപ്യൂട്ടി എഡിറ്റർ, ദേശാഭിമാനി പത്രം, വാരിക എന്നിവയിൽ സഹപത്രാധിപർ, സമകാലികം മലയാളം വാരികയിൽ അസിസ്റ്റന്‍റ് എഡിറ്റർ, ലെഫ്‌റ്റ്‌ ബുക്‌സ്‌ മാനേജിങ്‌ എഡിറ്റർ എന്നീ നിലകളിലും രണഗാഥ, സായാഹ്നം, പടഹം തുടങ്ങിയ സായാഹ്നപത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്ന്‌ മലയാളത്തിൽ പി.എച്ച്‌.ഡി നേടിയ അദ്ദേഹം 'കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും' എന്ന പുസ്‌തകം രചിച്ചിട്ടുണ്ട്. വന്ദന ശിവയുടെ 'വാട്ടർ വാർസ്‌' എന്ന പുസ്‌തകം 'ജലയുദ്ധങ്ങൾ' എന്ന പേരിൽ വിവർത്തനം ചെയ്‌തു. കാലിക്കറ്റ് സർവകലാശാല യു.ജി ബോർഡ് ഒാഫ് ജേർണലിസം സ്റ്റഡീസിൽ അംഗമായിരുന്നു.

അമ്മ: സുശീല. ഭാര്യ: ലത. മക്കൾ: അക്ഷയ്‌ (സിവിൽ സർവീസ്‌ കോച്ചിങ്‌ വിദ്യാർഥി), നിരഞ്ജന (പ്ലസ്‌വൺ വിദ്യാർഥി). കണ്ണൂർ പാനൂർ മൊകേരി സ്വദേശിയായ ബാബു വടകരയിലായിരുന്നു താമസം.

Tags:    
News Summary - Journalist IV Babu dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.