തിരുവനന്തപുരം: മാധ്യമപ്രവർത്തകരെ മിനിമം വേതനത്തിെൻറ പട്ടികയിൽ ഉൾപ്പെടുത്താൻ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും അന്തിമ വിജ്ഞാപനമിറക്കാൻ നടപടിയെടുത്തുവരുന്നതായും കെ.വി. അബ്ദുൽ ഖാദറിനെ മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. അതിനു ശേഷം ദൃശ്യമാധ്യമമേഖലയിലെ ജീവനക്കാർക്ക് മിനിമം വേതനം നിശ്ചയിച്ച് ഉത്തരവിറക്കാൻ സാധിക്കും. നിലവിൽ ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് നിയമത്തിൽ പറയുന്ന സേവന-വേതന വ്യവസ്ഥകളും മറ്റാനുകൂല്യങ്ങളും ദൃശ്യമാധ്യമ മേഖലയിലെ ജീവനക്കാർക്കും ബാധകമാണ്. അതിനാൽ ഇൗ മേഖലയിലെ ജീവനക്കാർക്ക് ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡിൽ അംഗത്വം നേടാനും ക്ഷേമനിധി ആനൂല്യങ്ങൾക്കുള്ള അർഹതയും ഉണ്ടെന്ന് മന്ത്രി പറഞ്ഞു.
വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത അരലക്ഷംരൂപക്ക് മേൽ അറ്റാദായമുള്ള സ്ഥാപനങ്ങളിൽ ഒരുമിച്ച് ഒാഡിറ്റ് നടത്തുകയെന്നത് ഉദ്യോഗസ്ഥരുടെ അപര്യാപ്തത കാരണം പ്രായോഗിമെല്ലന്ന് വി. അബ്ദുറഹ്മാെൻറ സബ്മിഷന് മന്ത്രി കെ.ടി. ജലീൽ മറുപടി നൽകി. സഹകരണ സംഘങ്ങൾ മുഖേന െനല്ല് സംഭരിക്കുന്ന കാര്യത്തിൽ ഒരുമാസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്ന് കെ.വി. വിജയദാസിനെ മന്ത്രി പി. തിലോത്തമൻ അറിയിച്ചു. നെല്ല് സംഭരിച്ച വകയിൽ കുടിശ്ശികയുണ്ടായിരുന്ന 139 കോടിയിൽ 112 കോടിയും നൽകിയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.