പേരാമ്പ്ര: മൂന്നു വർഷം വില്ലേജ് ഒാഫിസ് നിരന്തരം കയറിയിറങ്ങിയിട്ടും സ്വീകരിക്കാതിരുന്ന നികുതി കർഷകൻ ജീവൻ ബലിനൽകിയപ്പോൾ 24 മണിക്കൂർകൊണ്ട് സ്വീകരിച്ചു. വില്ലേജ് ഒാഫിസിൽ ഒരുമുഴം കയറിൽ ജീവിതം ഹോമിച്ച കാവിൽപുരയിടം തോമസിെൻറ സഹോദരങ്ങളായ ജോസ്, ജെയിംസ് എന്നിവരാണ് വെള്ളിയാഴ്ച രാവിലെ നികുതിയടക്കാൻ എത്തിയത്. തോമസിെൻറ ഭാര്യ മോളിയുടെ പേരിലുള്ള 80 സെൻറ് സ്ഥലത്തിെൻറ കരമടച്ച രസീത് വില്ലേജ് അസിസ്റ്റൻറിൽനിന്ന് ഏറ്റുവാങ്ങുമ്പോൾ തോമസിെൻറ സഹോദരങ്ങളുടെയും കൂടെയുണ്ടായിരുന്നവരുടെയും കണ്ണ് നിറഞ്ഞിരുന്നു.
നികുതി സ്വീകരിച്ചെങ്കിലും ഈ ഭൂമിയുടെ സർവേ നമ്പറിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് സഹോദരങ്ങൾ ആരോപിച്ചു. രേഖകളിൽ നമ്പർ തിരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തോമസിെൻറ പിതാവിൽനിന്ന് ലഭിച്ച ഈ ഭൂമി ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തതോടെയാണ് വില്ലേജ് അധികൃതർ പരാതിയുണ്ടെന്നു പറഞ്ഞ് നികുതി സ്വീകരിക്കാതിരുന്നത്.
തുടർന്ന് തോമസിെൻറ കുടുംബം ഒരുവർഷം മുമ്പ് വില്ലേജ് ഒാഫിസിനു മുന്നിൽ നിരാഹാരമിരുന്നതോടെ താൽക്കാലികമായി നികുതി സ്വീകരിച്ചു. എന്നാൽ, 2016--17 വർഷത്തെ നികുതി അടക്കാൻ പോയപ്പോൾ വീണ്ടും മടക്കുകയായിരുന്നു. ഇതേതുടർന്ന് മൂന്നു മാസം മുമ്പ് തോമസ് ആത്മഹത്യക്കുറിപ്പ് വില്ലേജ് ഒാഫിസർക്ക് നൽകിയിരുന്നു. ഇത് ഗൗനിക്കാതായതോടെ ബുധനാഴ്ച രാത്രി 9.30ഒാടെ വില്ലേജ് ഒാഫിസിെൻറ ഗ്രില്ലിൽ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.