കൊച്ചി: അടുത്തകാലത്ത് വിവിധ വിഷയങ്ങളിൽ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ജുഡീഷ്യ ൽ കമീഷനുകൾക്ക് സർക്കാർ ചെലവിട്ടത് 6.28 കോടി. മിക്ക കമീഷനുകളുടെയും ശിപാർശകൾ അവ ഗണിക്കപ്പെടുകയോ തുടർനടപടികൾ പ്രഹസനമാകുകയോ ചെയ്തിട്ടും പണമൂറ്റുന്ന വെള്ളാ നകളായി ഇവ തുടരുകയായിരുന്നു. ചില കമീഷനുകൾ പലതവണ നീട്ടി നൽകിയ കാലാവധിയിൽ തുടരുന്നതിനിടയിലാണ് പുതിയ കമീഷനുകൾക്കായി വീണ്ടും നീക്കം.
ചുരുങ്ങിയ കാലത്തിനിടെ ആറ് അന്വേഷണ കമീഷനുകൾക്കായി സർക്കാർ 6,28,87,428 രൂപ ചെലവഴിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഹൈകോടതിക്ക് മുന്നിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം അന്വേഷിക്കുന്ന ജസ്റ്റിസ് പി.എ. മുഹമ്മദ് കമീഷനാണ് ചെലവിലും കാലാവധിയിലും മുന്നിൽ. 2016 നവംബർ എട്ടിന് നിയോഗിച്ച കമീഷെൻറ കാലാവധി ആറുതവണ നീട്ടിയെങ്കിലും റിപ്പോർട്ട് തയാറായിട്ടില്ല. പ്രവർത്തനങ്ങൾക്ക് ഇതുവരെ ചെലവിട്ടത് 2.08 കോടി. വിഴിഞ്ഞം പദ്ധതി കരാറിലെ ക്രമക്കേട് അന്വേഷിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമീഷെൻറ കാലാവധി ആറുമാസം വീതം രണ്ടുതവണ നീട്ടി. 1.03 കോടി ചെലവിട്ട കമീഷൻ 2018 ഡിസംബർ 31ന് സമർപ്പിച്ച റിപ്പോർട്ട് ഈ വർഷം ജൂലൈയിലാണ് സർക്കാർ നിയമസഭയിൽ വെച്ചത്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും യു.ഡി.എഫ് സർക്കാറിനും ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് സർക്കാർ ബോധപൂർവം അവഗണിച്ചു.
2009ൽ കാസർകോട് നഗരത്തിലുണ്ടായ പൊലീസ് വെടിവെപ്പ് അന്വേഷിച്ച എം.എ. നിസാർ ചെയർമാനായ ജുഡീഷ്യൽ കമീഷെൻറ പ്രവർത്തനം ഒരുവർഷത്തിനുശേഷം അവസാനിപ്പിച്ചു. ഹൈകോടതി കേസ് സി.ബി.ഐക്ക് വിട്ടതായിരുന്നു കാരണം. അപ്പോഴേക്കും കമീഷൻ 6.75 ലക്ഷം ചെലവഴിച്ചിരുന്നു. സോളാർ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമീഷെൻറ കാലാവധി ഏഴുതവണ നീട്ടിയപ്പോൾ ചെലവ് 1.77 കോടി. മന്ത്രി എ.കെ. ശശീന്ദ്രനെതിരായ ഫോൺകെണി കേസ് അന്വേഷിച്ച ജസ്റ്റിസ് പി.എസ്. ആൻറണി കമീഷന് 25.85 ലക്ഷവും പുറ്റിങ്ങൽ വെടിക്കെട്ടപകടം അന്വേഷിച്ച ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ കമീഷന് 1.07 കോടിയുമാണ് ചെലവിട്ടത്. ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാറിന് സ്വീകരിക്കുകയോ അവഗണിക്കുകയോ ചെയ്യാമെന്നതിനാൽ പൊതുഖജനാവിലെ പണം ചെലവഴിച്ച് നടത്തുന്ന അന്വേഷണങ്ങൾ പലതും ധൂർത്താകുകയാണ്.
കമീഷൻ, പഠനവിഷയം, ചെലവ് എന്ന ക്രമത്തിൽ 1. പി.എ. മുഹമ്മദ്, അഭിഭാഷക-മാധ്യമ സംഘർഷം -2,08,15,885
2. ശിവരാജൻ, സോളാർ തട്ടിപ്പ് -1,77,16,711
3. പി.എസ്. ഗോപിനാഥൻ, പുറ്റിങ്ങൽ വെട്ടിെക്കട്ടപകടം -1,07,82,661
4. സി.എൻ. രാമചന്ദ്രൻ നായർ, വിഴിഞ്ഞം കരാർ -1,03,11,939
5. പി.എസ്. ആൻറണി, ഫോൺകെണി -25,85,232
6. എം.എ. നിസാർ, കാസർകോട് വെടിവെപ്പ് -6,75,000.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.