കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരായ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്ത ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാറിെൻറ അപ്പീൽ നൽകി. നിയമപരമായ അസ്തിത്വമില്ലാത്ത എൻഫോഴ്സ്‌മെൻറ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍ക്കാറിനെതിരെ നൽകിയ ഹരജി നിലനിൽക്കില്ലെന്ന വാദമുന്നയിച്ചാണ് അപ്പീൽ. അധികാരമില്ലാതെ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി കൊച്ചി സോണൽ ഒാഫിസിലെ ഡെപ്യൂട്ടി ഡയറക്‌ടർ നൽകിയ ഹരജിയിലാണ് ആഗസ്റ്റ് 11ന് സിംഗിൾ ബെഞ്ചിെൻറ സ്റ്റേ ഉത്തരവുണ്ടായത്.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും വെളിപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് വി.കെ. മോഹനനെ ഏകാംഗ കമീഷനായി നിയോഗിച്ച് േമയ് ഏഴിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് അപ്പീലിൽ പറയുന്നു. അന്വേഷണത്തിെൻറ ഗതി മാറുന്നുണ്ടോയെന്ന അന്വേഷണത്തിനാണ് കമീഷനെ നിയമിച്ചിരിക്കുന്നത്.
എന്നാൽ, വിദേശ വിനിമയ മാനേജ്മെൻറ് ആക്ട് 36 വകുപ്പ് പ്രകാരമുള്ള എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടർമാരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ പ്രകാരം നിയമപരമായി ചുമതലപ്പെടുത്തി 2005 സെപ്റ്റംബർ 13ലെ കേന്ദ്രസർക്കാർ വിജ്ഞാപനം നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്യൂട്ടി ഡയറക്‌ടർക്ക് ഹരജി നൽകാൻ അധികാരമില്ലെന്ന സർക്കാറിെൻറ പ്രാഥമികവാദം സിംഗിൾ ബെഞ്ച് നേരേത്ത തള്ളിയത്.
സംസ്ഥാന സർക്കാറിനെതിരെ ഹരജി നൽകാൻ വ്യക്തിപരമായി ഈ ഉദ്യോഗസ്ഥന് നിയമപരമായ അധികാരമില്ല. കേന്ദ്രസർക്കാറിനാണ് ഭരണഘടനാനുസൃതം ഇതിനുള്ള അവകാശം. കോർപറേറ്റ് ബോഡി എന്ന നിലയിൽ വ്യക്തിെയ കാണാനാവില്ല. ഈ സാഹചര്യത്തിൽ തെറ്റായ വിലയിരുത്തലിെൻറ അടിസ്ഥാനത്തിലുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം.
ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഏപ്രിൽ 16ന് ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരായ സർക്കാറിെൻറ അപ്പീലും ഡിവിഷൻ ബെഞ്ചിെൻറ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.