കൊച്ചി: നീതി വൈകുന്നതാണ് രാജ്യത്തിെൻറ പ്രധാന ഉത്കണ്ഠയെന്നും സാധാരണക്കാരും താഴേക്കിടയിലുള്ളവരുമാണ് ഇതിെൻറ ദുരിതം അനുഭവിക്കേണ്ടിവരുന്നതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഹൈകോടതി വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടതിവിധികൾ കക്ഷികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ലഭ്യമാക്കുക എന്നത് നീതി ഉറപ്പാക്കുന്നതുപോലെ പ്രധാനമാണ്. ഇംഗ്ലീഷ് അറിയാത്തതിെൻറ പേരിൽ കോടതിവിധിയുടെ അന്തസ്സത്ത കക്ഷികൾക്ക് മനസ്സിലാകാതെപോകരുത്. ൈഹകോടതി വിധികളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് 36 മണിക്കൂറിനകം അവരവരുടെ പ്രാദേശിക ഭാഷകളിൽ കക്ഷികൾക്ക് ലഭ്യമാക്കണം. ഇൗ നിർദേശം ബന്ധപ്പെട്ടവർ ചർച്ച ചെയ്ത് ഉചിത തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സംവിധാനമുണ്ടാകണം. അടിയന്തര ഘട്ടങ്ങളിൽ മാത്രമേ മാറ്റിവെക്കാവൂ.
രാജ്യത്തെ സാധാരണക്കാർ തങ്ങളിലേക്കാണ് ഉറ്റുേനാക്കുന്നതെന്ന ബോധം നീതിന്യായ ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കും ഉണ്ടാകണം. നീതിയും നിയമവും എന്നും കൂടെനിൽക്കുമെന്നും തങ്ങളെ നിരാശപ്പെടുത്തില്ലെന്നും ഉറച്ചുവിശ്വസിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. വ്യത്യസ്ത സ്വഭാവത്തിലുള്ള കേസുകളും തർക്കങ്ങളും രമ്യമായും ബുദ്ധിപൂർവവും കൈകാര്യം ചെയ്യാൻ കഴിയണം. ആധുനിക സാേങ്കതികവിദ്യയെയും മാറുന്ന സമൂഹത്തെയും ഉൾക്കൊള്ളുന്നതാകണം കോടതി നടപടികൾ. സ്വതന്ത്ര നീതിനിർവഹണ സംവിധാനം രാഷ്ട്രനിർമാണ പ്രക്രിയയുടെ അനിവാര്യ ഘടകമാണെന്നും രാഷ്ട്രപതി പറഞ്ഞു.
ഭരണഘടനാ സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുംവിധം ജുഡീഷ്യറി പ്രവര്‍ത്തിക്കരുതെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗവർണർ പി. സദാശിവം അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് എന്നിവർ സംസാരിച്ചു. സുപ്രീംകോടതി ജഡ്ജിമാരായ ചെലമേശ്വർ, കുര്യൻ ജോസഫ്, അശോക് ഭൂഷൺ, മോഹൻ എം. ശാന്തനഗൗഡർ എന്നിവർ സംബന്ധിച്ചു.
സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി മടങ്ങി
കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൊച്ചിയിൽനിന്ന് ഡൽഹിയിലേക്ക് മടങ്ങി. ഹൈകോടതിയിലെ ചടങ്ങിന് ശേഷം ശനിയാഴ്ച ഉച്ചക്ക് 12.30ന് നാവിക വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കൊച്ചി മേയർ സൗമിനി ജയിൻ, ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ.ആർ. കാർവെ, ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഐ.ജി പി. വിജയൻ, ജില്ല കലക്ടർ മുഹമ്മദ് വൈ. സഫിറുല്ല, സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ്, കയർ ബോർഡ് ചെയർമാൻ സി.പി. രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. തിരുവനന്തപുരത്തുനിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഗവർണർ, മുഖ്യമന്ത്രി എന്നിവർക്കൊപ്പമാണ് രാവിലെ 10.30ന് രാഷ്ട്രപതി കൊച്ചിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.