കോഴിക്കോട്: മൂന്നുമാസത്തെ ഇടവേളക്ക് ശേഷം കനത്ത ജാഗ്രതയിൽ വിശ്വാസികൾ ജുമുഅ നമസ്കാരം നിർവഹിച്ചു. സംസ്ഥാനത്തെ ചില ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലുമാണ് ഇന്ന് നമസ്കാരം നടന്നത്. സർക്കാർ അനുമതിയുണ്ടെങ്കിലും കോവിഡ് ജാഗ്രതാ നിർദേശം പാലിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിൽ നഗരങ്ങളിലെ ഭൂരിഭാഗം പള്ളികളിലും ജുമുഅ നടത്തിയിട്ടില്ല.
സർക്കാർ മാർഗനിർദേശമനുസരിച്ച് വിശ്വാസികൾ വീട്ടിൽനിന്ന് നമസ്കാരപായ കൊണ്ടുവന്നു. സാമൂഹിക അകലം പാലിച്ചാണ് അണിനിരന്നത്. നമസ്കാരത്തിന് ഏതാനും മിനിട്ടുകൾ മുമ്പാണ് പള്ളികൾ തുറന്നത്. നമസ്കാരം കഴിഞ്ഞ് ഏതാനും സമയത്തിനകം അടച്ചിടുകയും ചെയ്തു.
പകർച്ചവ്യാധി തടയാൻ മുൻകരുതൽ എടുക്കണമെന്നും സർക്കാർ നിർദേശം പാലിക്കണമെന്നും ഖത്തീബുമാർ ഓർമിപ്പിച്ചു. കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി മാർച്ച് 13 മുതൽ തന്നെ സംസ്ഥാനത്ത് മിക്ക പള്ളികളിലും ജുമുഅ നിർത്തിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.