മാള: പ്രളയജലം കയറിയ വീടുകളുടെ ശുചീകരണത്തിന് എത്തിയ സന്നദ്ധ പ്രവർത്തകർക്ക് ജുമുഅ നമസ്കരിക്കാൻ ചർച്ച് തുറന്നു നൽകി. മലപ്പുറത്തുനിന്നെത്തിയ സന്നദ്ധ പ്രവർത്തകരാണ് കുണ്ടൂർ മേരി ഇമ്മാക്യുലേറ്റ് ചർച്ചിൽ ജുമുഅ ഖുതുബയും നമസ്കാരവും നിർവഹിച്ചത്.
40 വളൻറിയർമാരാണ് ജുമുഅക്കെത്തിയത്. പ്രളയജലം കയറിയ പ്രദേശത്തെ മുസ്ലിം പള്ളിയിൽ ശുചീകരണം പൂർത്തിയായിട്ടില്ല. വെള്ളിയാഴ്ച രാവിലെ പ്രദേശത്ത് എത്തിയ സന്നദ്ധ സംഘം ഉച്ചയോടെ നമസ്കരിക്കാൻ സ്ഥലം അന്വേഷിക്കുന്നത് അറിഞ്ഞ വികാരി ഫാ. റാഫേൽ മൂലൻ ചർച്ച് തുറന്ന് നൽകുകയായിരുന്നു.
പ്രഭാഷണത്തിനും പ്രാർഥനക്കും ഫൈസൽ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം ഇതേ പഞ്ചായത്തിൽ ക്ഷേത്ര ഹാളിൽ പെരുന്നാൾ നമസ്കാരം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.