തിരുവനന്തപുരം: ഹൈകോടതി റിട്ട. ജസ്റ്റിസ് അലക്സാണ്ടർ തോമസ് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷനാകും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കർ എന്നിവരടങ്ങിയ ഉന്നതതല സമിതിയുടേതാണ് തീരുമാനം. ശിപാർശ ഗവർണർക്ക് കൈമാറും. ഗവർണർ അംഗീകരിച്ച് വിജ്ഞാപനമിറക്കിയാൽ ചുമതലയേൽക്കാം. നിലവിൽ അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
ചെങ്ങന്നൂർ സ്വദേശിയായ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് ഹൈകോടതിയിൽനിന്ന് വിരമിച്ചത്. കേരള ലീഗൽ സർവിസസ് അതോറിറ്റി എക്സിക്യൂട്ടിവ് ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം. 2014ൽ ഹൈകോടതി ജഡ്ജിയായി. കുറച്ചുകാലം ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.