തിരുവനന്തപുരം: കേരള ലോകായുക്തയായി സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫിനെ നിയമിച്ചു. ജസ്റ്റിസ് പയസ് കു ര്യാക്കോസിെൻറ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് നിയമനം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ ്ങുന്ന സമിതിയുടെ ശിപാർശയനുസരിച്ച് ഗവർണർ ജസ്റ്റിസ് പി. സദാശിവം നിയമന ഉത്തരവിൽ ഒപ്പുെവച്ചു.
കോട്ടയം കൈപ്പുഴ സ്വദേശിയായ ജസ്റ്റിസ് സിറിയക് ജോസഫ് കേരള, ഡൽഹി ഹൈകോടതികളിൽ ജഡ്ജിയായും ഉത്തരാഖണ്ഡ്, കർണാടക ഹൈകോടതികളിൽ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ചതിനുശേഷം ദേശീയ മനുഷ്യാവകാശ കമീഷൻ അംഗമായിരുന്നു.
കേരള ലോകായുക്തയിൽ ഒഴിവുള്ള ഉപലോകായുക്ത പദവിയിലേക്ക് ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെയും നിയമിച്ചു. എറണാകുളം ബോൾഗാട്ടി സ്വദേശിയാണ്. കേരള ഹൈകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് വിരമിച്ചതിനുശേഷം ആംഡ് ഫോഴ്സ് ട്രൈബ്യൂണൽ അംഗമായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. ഉപലോകായുക്തയായിരുന്ന കെ.പി. ബാലചന്ദ്രൻ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് പുതിയ നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.