സൗകര്യമുള്ള മണ്ഡലം ലഭിച്ചാൽ സ്ഥാനാർഥിയാകും, അവർക്ക് വേണമെങ്കിൽ മതി- ജസ്റ്റിസ് കെമാൽ പാഷ

തിരുവനന്തപുരം: തനിക്ക് സൗകര്യമുള്ള മണ്ഡലം ലഭിച്ചാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ആലോചിക്കുമെന്ന് മുന്‍ ഹൈകോടതി ജസ്റ്റിസ് കെമാല്‍ പാഷ. യു.ഡി.എഫിന് എന്നെ വേണമെങ്കില്‍ മത്സരിപ്പിച്ചാല്‍ മതിയെന്നും കെമാല്‍ പാഷ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ സി.പി.ഒ ഉദ്യോഗാര്‍ത്ഥികളുടെ മഹാസംഗമ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെമാല്‍ പാഷ.

യു.ഡി.എഫ് മത്സരിക്കാന്‍ ആവശ്യപ്പെട്ടത് പുനലൂര്‍ മണ്ഡലത്തിലാണ്. എറണാകുളത്ത് താമസിച്ചുകൊണ്ട് പുനലൂരില്‍ പ്രവര്‍ത്തനം നടത്താനാവില്ല. അതുകൊണ്ട് എറണാകുളത്ത് ഏതെങ്കിലും സീറ്റാണ് ആവശ്യപ്പെട്ടതെന്നും കെമാല്‍ പാഷ പറഞ്ഞു. തന്നെ സമീപിച്ച കോണ്‍ഗ്രസ് നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കെമാല്‍ പാഷ പുനലൂരില്‍ നിന്നും ജനവിധി തേടുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവിടെ മത്സരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചിരുന്നുവെന്നും സ്വതന്ത്രനായി എന്തായാലും മത്സരിക്കില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

കേരളത്തിൽ ജോലി കിട്ടണമെങ്കിൽ​ ഡി.വൈ.എഫ്​.​െഎയിൽ ചേരുകയോ അല്ലെങ്കിൽ സി.പി.എം നേതാക്കളുടെ ബന്ധുക്കളാകുകയോ ​െചയ്യേണ്ട സ്ഥിതി​യാണെന്ന്​ ജസ്​റ്റിസ്​​ കെമാൽ പാഷ പറഞ്ഞു. മൂന്നും നാലും ചങ്കും മത്തങ്ങയുമു​​െണ്ടന്ന്​ പറയുന്നവർ ഇത്തരം ജീവിത സമരങ്ങൾ കൂടി കാണണമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഒ ഉദ്യോഗാർഥികളുടേത്​ ജീവിക്കാൻ വേണ്ടിയുള്ള സമരമാണ്​. പുതിയ ലിസ്​റ്റ്​ വരുന്ന​തുവരെ നിലവിലെ ലിസ്​റ്റി​െൻറ കാലാവധി നീട്ടി​െക്കാടുക്കണം. എല്ലാം ശരിയാക്കാൻ വന്നവർ എന്തുകൊണ്ട്​ സമരക്കാരുടെ പ്രശ്​നം പരിഹരിക്കുന്നില്ല. ഇൗ സമരക്കാരുടെ കണ്ണീര്​ കാണാൻ സ്വേച്ഛാധിപതികൾക്ക്​ കഴിയണം. ഗാന്ധിജിയുടെ നിരാഹാര സമരം ക്രൂരന്മാരായ ​ബ്രിട്ടീഷുകാരുടെപോലും കണ്ണുതുറപ്പിച്ചിട്ടുണ്ട്​.​

പക്ഷേ, അതിജീവനസമരം നടത്തുന്ന ഇൗ നിസ്സഹായരുടെ കണ്ണീ​രും സമരവും ഇവിട​െത്ത രാജാക്കന്മാർക്കുമുന്നിൽ വിലപ്പോകുന്നില്ല. പി.എസ്​.സി നോക്കുകുത്തിയാണിപ്പോൾ. സർവകലാശാലകളെല്ലാം നേതാക്കളുടെ ഭാര്യമാർക്ക്​ പതിച്ചുകൊടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Justice Kemal Pasha will be the candidate if he gets a comfortable constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.